NEWS
ഉംറയ്ക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

കണ്ണൂര്‍ ∙ മട്ടന്നൂര്‍ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചെങ്കിലും യാത്രക്കാർക്ക് പരുക്കേറ്റില്ല. വയനാട് തരുവണയിൽ നിന്ന് ഉംറയ്ക്ക് പുറപ്പെട്ട സംഘം കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് ബസിന് തീപിടിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. ശിവപുരം മുസ്ലിം ലീഗ് ഓഫിസ് പരിസരത്ത് എത്തിയപ്പോഴാണ് ബസ്സിന് തീപിടിച്ചത്. എൻജിന്റെ ഭാഗത്തു നിന്ന് തീ ഉയരുന്നത് കണ്ടപ്പോൾ ഡ്രൈവർ ബസ് നിർത്തി. ഉടൻ യാത്രക്കാർ ഇറങ്ങി ഓടി. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബസ് പൂര്‍ണമായും കത്തി നശിച്ചു.
Source link


