NEWS
കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

വടക്കഞ്ചേരി (പാലക്കാട്) ∙ ദേശീയ പാതയോരത്ത് കാർ നിർത്തി ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു. കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സഞ്ജയ് രാജ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. ദേശീയപാതയിൽ അണക്കപ്പാറ എക്സൈസ് ഓഫിസിന് എതിർവശത്ത് റോഡരികിൽ കാർ നിർത്തിയ ശേഷം മൊബൈൽ ഫോൺ ചാർജർ എടുക്കാനായി ഡിക്കി തുറന്നപ്പോഴാണ് ഇതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചത്. ഉടനെ നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. കണ്ടെയ്നർ ലോറി ഡ്രൈവർ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലാണ്
Source link


