AUTO

കാർ കഴുകുമ്പോൾ സൂക്ഷിക്കുക; ഇ20 പെട്രോളിൽ വെള്ളം വീണാൽ പണി പാളും!


വാഹനത്തിന് സ്റ്റാർട്ടിങ് ട്രബിളോ അല്ലെങ്കിൽ വലിപ്പക്കുറവോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? എങ്കിൽ അതിന്റെ വില്ലൻ നിങ്ങളുടെ ഇന്ധനടാങ്കിൽ എത്തിയ ചെറിയൊരു തുള്ളി വെള്ളമായേക്കാം. രാജ്യത്ത് വിതരണം ചെയ്യുന്ന ഇ20 പെട്രോളിൽ നേരിയ തോതിൽ പോലും വെള്ളം കലരാതിരിക്കാൻ വാഹന ഉടമകൾ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഇന്ധന ഡീലർമാർ. ഇന്ധന കമ്പനികളുടെ ലോഗോയോടു കൂടിയ ഡീലർമാരുടെ ഒരു മുന്നറിയിപ്പ് ബോർഡിന്റെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്താണ് പ്രശ്നം?കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം നിലവിൽ പെട്രോളിൽ 15 മുതൽ 20 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ട്. എഥനോളിന്റെ പ്രധാന പ്രത്യേകത അത് പെട്ടെന്ന് വെള്ളത്തെ ആകർഷിക്കും (Hydrophilic) എന്നതാണ്. ഇന്ധനടാങ്കിലേക്ക് മഴവെള്ളമോ, വാഹനം കഴുകുമ്പോൾ തെറിക്കുന്ന വെള്ളമോ നേരിയ അളവിൽ എത്തിയാൽ പോലും അത് പെട്രോളിലെ എഥനോളുമായി വേർതിരിഞ്ഞ് ടാങ്കിന്റെ അടിത്തട്ടിൽ ഒരു പ്രത്യേക പാളിയായി (Phase Separation) മാറി കെട്ടിക്കിടക്കും.സാധാരണയായി വാഹനങ്ങളുടെ ഫ്യുവൽ പമ്പ് ടാങ്കിന്റെ അടിത്തട്ടിൽ നിന്നാണ് ഇന്ധനം വലിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ ഈ എഥനോൾ-വെള്ളം മിശ്രിതം നേരെ എൻജിനിലേക്ക് എത്തുകയും വാഹനം സ്റ്റാർട്ടാകാതിരിക്കാനോ ഓടിക്കൊണ്ടിരിക്കുമ്പോൾ വണ്ടി ഓഫായി പോകാനോ ഇത് കാരണമാകുന്നു.ഉത്തരവാദിത്തം ഉപഭോക്താക്കൾക്ക് മാത്രം!ഈ മുന്നറിയിപ്പിലെ ഏറ്റവും നിർണായകമായ ഭാഗം ഉത്തരവാദിത്തം ആർക്ക് എന്നതിനെച്ചൊല്ലിയാണ്. പമ്പുകളിൽ നിന്ന് പെട്രോൾ അടിക്കുമ്പോൾ അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ട്. എന്നാൽ വാഹനം പമ്പ് വിട്ട് പുറത്തിറങ്ങിയ ശേഷം ടാങ്കിൽ വെള്ളം കണ്ടെത്തിയാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം വാഹന ഉടമയ്ക്കായിരിക്കും എന്നാണ് ഡീലർമാരുടെ ബോർഡിൽ വ്യക്തമാക്കുന്നത്.പെട്രോളിൽ എഥനോൾ ചേർക്കുന്നതിനെച്ചൊല്ലി നേരത്തെ തന്നെ വലിയ ചർച്ചകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കളെ കൂടുതൽ ആശങ്കയിലാഴ്ത്തുന്ന പുതിയ മുന്നറിയിപ്പ് വരുന്നത്. എൻജിൻ തകരാറിലായാൽ കമ്പനികൾ കൈമലർത്തുമെന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടാകുന്നത്.


Source link

Back to top button