BUSINESS
സ്ത്രീകളുടെ സൗജന്യയാത്ര; കെഎസ്ആര്‍ടിസിക്ക് വകയിരുത്തിയ 600 കോടി പര്യാപ്തമോ? ‘പ്രിയദര്‍ശിനി’ ഓടിയെത്തുമോ?

Priyadarshini Scheme Kerala: യുഡിഎഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികളില്‍ സ്റ്റാര്‍ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു സ്ത്രീകള്‍ക്കും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര. അധികാരത്തില്‍ എത്തി ഒരു മാസത്തിനുള്ളില്‍ തന്നെ ഈ പദ്ധതി നടപ്പാക്കാന്‍ വി ഡി സതീശന്‍ സര്‍ക്കാരിന് കഴിഞ്ഞു. നിലവില്‍ ഓര്‍ഡിനറി ബസില്‍ മാത്രമാണ് ഈ സേവനം നല്‍കുന്നത്. പദ്ധതി പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം കൂടുതല്‍ വ്യാപനത്തെ പറ്റി സര്‍ക്കാര്‍ ചിന്തിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പുതിയ ബജറ്റില്‍ സര്‍ക്കാര്‍ പദ്ധതിക്കു വേണ്ടി വകയിരുത്തിയിരിക്കുന്ന 600 കോടി മതിയോ എന്നതാണ് ചോദ്യം. ‘പ്രിയദര്‍ശിനി’ പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകളെയും, ബജറ്റ് പ്രഖ്യാപനങ്ങളെയും കുറിച്ചുള്ള വിവരങ്ങളാണ് ഇന്ന് ലേഖനം ചര്‍ച്ച ചെയ്യുന്നത്. പ്രതിദിന ശരാശരി നഷ്ടംപ്രാഥമിക കണക്കുകള്‍ പ്രകാരം പ്രിയദര്‍ശിനി പദ്ധതി വഴി സ്ത്രീകള്‍ക്കും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും സൗജന്യ ടിക്കറ്റ് നല്‍കുന്നത് മൂലം കെഎസ്ആര്‍ടി.സിക്ക് പ്രതിദിനം ശരാശരി 1.5- 2 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്. പ്രതിദിനം 2 കോടി നഷ്ടം വിലയിരുത്തിയാല്‍ ഒരു മാസത്തെ നഷ്ടം 60 കോടി (30*2) രൂപ വരും. 2027 മാര്‍ച്ച് 31 വരെയുള്ള മൊത്തം നഷ്ടം (വിലയിരുത്തല്‍)കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത ബജറ്റ് അവതരിപ്പിക്കുന്നത് 2027 ഫെബ്രുവരി 1 ന് ആണ്. സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത ബജറ്റും ഇതിനോട് അടുത്ത് തന്നെയാകും. അതിനാല്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന തുക ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് (2027 മാര്‍ച്ച് 31) വരെയാകുമെന്ന് വിലയിരുത്തുന്നു. 2026 ജൂണ്‍ 15-നാണ് ഈ സൗജന്യയാത്ര പദ്ധതി തുടങ്ങിയത്. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2027 മാര്‍ച്ച് 31 വരെ ഏകദേശം 290 ദിവസങ്ങളുണ്ട്. പ്രതിദിന നഷ്ടം 2 കോടി ആണെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം കണക്കാക്കുന്ന മൊത്തം ബാധ്യത (290 ദിവസത്തേക്ക്) ഏകദേശം 580 കോടി രൂപയാകും. സര്‍ക്കാരിന്റെ ഔദ്യോഗിക വിലയിരുത്തല്‍ പ്രകാരം ഈ പദ്ധതി മൂലം പ്രതിമാസം 65 മുതല്‍ 70 കോടി രൂപ വരെ ബാധ്യതയാണ് പ്രതീക്ഷിക്കുന്നത്. അതായത് ഒരുവര്‍ഷം ഏകദേശം 750 – 800 കോടി രൂപ വരെ. നിലവില്‍ ജൂണ്‍ പകുതിയോടെ പദ്ധതി തുടങ്ങിയതിനാല്‍, ഈ സാമ്പത്തിക വര്‍ഷം 580 കോടി മുതല്‍ 650 കോടി വരെയാണ് കെഎസ്ആര്‍ടിസി വരുമാന നഷ്ടം പ്രതീക്ഷിക്കുന്നത്. 600 കോടി രൂപ പര്യാപ്തമാണോ?മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ച പുതുക്കിയ ബജറ്റില്‍ പ്രിയദര്‍ശിനി പദ്ധതിക്കായി 600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മുകളില്‍ സൂചിപ്പിച്ചതുപോലെ ഈ സാമ്പത്തിക വര്‍ഷം പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ തുക 580 – 650 കോടി രൂപയാണ്. ഈ തുകയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന പ്ര്യാപനമാണ് ബജറ്റില്‍ നടത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഈ സാമ്പത്തിക വര്‍ഷത്തെ നഷ്ടം പരിഹരിക്കാന്‍ ഈ തുക പര്യാപ്തമാണെന്ന് കരുതുന്നു. കെഎസ്ആര്‍ടിസിയുടെ നിലവിലുള്ള ശമ്പള- പെന്‍ഷന്‍ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന വാര്‍ഷിക സഹായമായ 1500 കോടിക്ക് പുറമെയാണ് ഈ 600 കോടി രൂപ എന്നതും ശ്രദ്ധേയമാണ്. പദ്ധതിയുടെ പ്രവര്‍ത്തനവും, വരുമാന ഡാറ്റയും പൂര്‍ണ്ണമായി വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
Source link


