NEWS

‘6 കടുവകൾ, സിക്സ് അടിച്ചു; എല്ലാവരും ശിവസേന കുടുംബത്തിലെത്തി’; ഷിൻഡ‍െയ്ക്കൊപ്പം ചേർന്ന് എംപിമാർ, ഉദ്ധവിന് തിരിച്ചടി


മുംബൈ∙ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിലെ (യുബിടി) 9 ലോക്‌സഭാ എംപിമാരിൽ ആറുപേർ ഷിൻഡെ നയിക്കുന്ന ശിവസേനയിൽ ചേർന്നു. എംപിമാരുടെ നീക്കം ഉദ്ധവ് താക്കറെ വിഭാഗത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. അതേസമയം, 2022ലെ കലാപത്തിന് പിന്നാലെ ശിവസേനയുടെ നിയന്ത്രണം സ്വന്തമാക്കിയ ഷിൻഡെ പക്ഷത്തിന് വീണ്ടും ശക്തിപകരുന്ന നീക്കമാണിത്. ഓംരാജെ നിംബാൽക്കർ (ധാരാശിവ്), സഞ്ജയ് ദിനാ പാട്ടീൽ (മുംബൈ നോർത്ത് ഈസ്റ്റ്), സഞ്ജയ് ജാധവ് (പർഭണി), സഞ്ജയ് ദേശ്മുഖ്( യവത്മാൽ-വാഷിം), നാഗേഷ് പാട്ടീൽ അഷ്ടികർ (ഹിംഗോളി), ഭൗസാഹേബ് വാക്ചൗറെ (ഷിർഡി) എന്നിവരാണ് ഷിൻഡെ പക്ഷത്തേക്ക് മാറിയ എംപിമാർ.


Source link

Back to top button