NEWS
പാലക്കാട് ഡെങ്കിപ്പനി; ചിറ്റൂരിൽ അങ്കണവാടി ജീവനക്കാരി മരിച്ചു

പാലക്കാട് ∙ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനകാരി മരിച്ചു. പാലക്കാട് ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്ക്കുളമ്പ് സ്വദേശിനി ഗീത ആണ് മരിച്ചത്. 45 വയസ്സായിരുന്നു. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ വർഷം പാലക്കാട് ജില്ലയിൽ മാത്രം ആറ് ഡെങ്കിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ജൂണിൽ മാത്രം നാല് പേരും,കഴിഞ്ഞമാസം 2 പേരും ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചു മരിച്ചിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 75 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.
Source link


