NEWS
വ്ലോഗറേ…വയറ്റത്തടിക്കല്ലേ…; ‘മദ്യപിച്ചെന്നു തെളിയിച്ചാൽ വണ്ടിയും ഒരു ലക്ഷം രൂപയും കൊടുക്കാം: ഇല്ലാത്ത കാര്യം പറഞ്ഞ് ജീവിതം വഴിമുട്ടിച്ചു’

തൊടുപുഴ ∙ ‘‘ഞാൻ മദ്യപിച്ചെന്ന് സംശയം തോന്നിയെങ്കിൽ ഉടൻ പൊലീസിനെ അറിയിക്കുകയല്ലേ വേണ്ടിയിരുന്നത്. അവർ വന്ന് എന്നെ ഊതിക്കുകയോ പിടിച്ചു കൊണ്ടുപോകുകയോ ചെയ്യുമല്ലോ. ഞാൻ മദ്യപിക്കാറില്ല. 82 മുതൽ വണ്ടിയോടിക്കുന്നതാണ്. ഇതുവരെ മദ്യപിച്ച് വണ്ടിയോടിച്ചതിനോ മറ്റെന്തെങ്കിലും കാര്യത്തിനോ ഒരു ചെറിയ കേസ് പോലും എന്റെ പേരിൽ ഇല്ല. അത്രയ്ക്ക് ഉറപ്പുള്ളതു കൊണ്ടാണ്, മദ്യപിച്ചെന്നു തെളിയിച്ചാൽ എന്റെ വണ്ടിയും ഒരു ലക്ഷം രൂപയും കൊടുക്കാമെന്നു പറഞ്ഞത്.’’ സാമൂഹിക മാധ്യമത്തിലൂടെ വ്ലോഗറിൽ നിന്ന് അധിക്ഷേപം നേരിട്ട കരിങ്കുന്നം പ്ലാന്റേഷൻ സ്വദേശിയായ ഓട്ടോ ഡ്രൈവർ രാജുവിന്റെ വാക്കുകളാണിത്.ഒരാഴ്ച മുൻപാണ് സംഭവം . പ്ലാന്റേഷനിൽ നിന്ന് തൊടുപുഴയ്ക്ക് ഓട്ടം വന്ന ശേഷം മടങ്ങാൻ തുടങ്ങിയ രാജുവിന്റെ ഓട്ടോയിൽ കൈകാണിച്ച് കയറിയ വ്ലോഗർ ‘സുഡിയോ’യിലേക്ക് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ടൗണിൽ കൂടി ഓട്ടം പോകാറില്ലാത്ത രാജുവിന് സ്ഥലം മനസ്സിലാകാത്തതിനാൽ അറിയില്ലെന്നു പറഞ്ഞു. ടൗണിൽ ഓട്ടം എടുക്കാറില്ലെന്നും മഴയായതിനാലാണ് കൈ കാണിച്ചപ്പോൾ നിർത്തിയതെന്നും പറഞ്ഞു.
Source link


