NEWS
ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമെർ രാജിക്കൊരുങ്ങുന്നു? തീരുമാനം തിങ്കളാഴ്ച

ലണ്ടൻ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമെർ രാജിക്കൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സ്റ്റാമെർ തിങ്കളാഴ്ച രാജി വച്ചേക്കുമെന്നും ഇതിനായുള്ള നടപടികൾ ആരംഭിച്ചെന്നും ബ്രിട്ടിഷ് പത്രമായ ഒബ്സർവർ റിപ്പോർട്ടുചെയ്തു. മന്ത്രിമാരും ഉപദേശകരും തൊഴിലാളി യൂണിയൻ നേതാക്കളുമായും നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സ്റ്റാമെർ രാജിതീരുമാനത്തിലെത്തിയതെന്നാണ് റിപ്പോർട്ട്.ലേബർ പാർട്ടിക്കുള്ളിലെ നേതൃത്വ പ്രതിസന്ധിയും ആഭ്യന്തര സംഘർഷവും മോശം സ്ഥിതിയിലെത്തിയെന്നും ഒബ്സർവർ റിപ്പോർട്ടിലുണ്ട്. രാജിയിൽ അന്തിമ തീരുമാനമെടുക്കുംമുൻപ് സ്റ്റാമെർ ഔദ്യോഗിക വസതിയിൽവച്ച് ഭാര്യയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചയോടെ രാജിക്കാര്യത്തിൽ വ്യക്തതയുണ്ടാകും. അതേസമയം, വിഷയത്തിൽ ഡൗണിങ് സ്ട്രീറ്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Source link


