NEWS
അയോധ്യ സംഭാവന തട്ടിപ്പ്: 60 കിലോ വെള്ളിക്കട്ടി കാണാനില്ല, ചോദ്യവുമായി എസ്‌പി കോൺഗ്രസ്

ന്യൂഡൽഹി ∙ അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ലഭിച്ച സംഭാവനകൾ അപഹരിക്കപ്പെട്ടെന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നതിനിടെ, സംഭാവനയായി ലഭിച്ച 60 കിലോ വെള്ളിക്കട്ടികൾ കാണാനില്ലെന്ന് റിപ്പോർട്ട്. ക്ഷേത്രത്തിലെ രേഖകളിൽ ഇതിനെക്കുറിച്ച് വിവരമില്ല. രാം ലല്ല പ്രാണപ്രതിഷ്ഠ സമയത്ത് ജ്വല്ലേഴ്സ് അസോസിയേഷൻ എന്ന സംഘടന സമർപ്പിച്ചതാണ് വെള്ളിക്കട്ടികൾ. വെള്ളിക്കട്ടികൾ ശ്രീ റാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയതിന്റെ രേഖകൾ ഉണ്ടെന്നും അസോസിയേഷൻ പറയുന്നു.എന്നാൽ കഴിഞ്ഞ ആറു ദിവസമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തുന്ന അന്വേഷണത്തിൽ ഇതു സംബന്ധിച്ച രേഖയോ വെള്ളിക്കട്ടികളോ കണ്ടെത്താനായിട്ടില്ല, പ്രാണപ്രതിഷ്ഠയ്ക്കുശേഷം കട്ടികൾ ക്ഷേത്രത്തിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇത് നിലവിൽ ക്ഷേത്രത്തിൽ കാണാനില്ലെന്ന് ജ്വല്ലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അനുരാഗ് രസ്തോഗി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ ആഭരണങ്ങളുടെയും സംഭാവനകളുടെയും ചുമതലയുള്ള കൃഷ്ണദേവ് തിവാരിയെ എസ്ഐടി ചോദ്യം ചെയ്തെല്ലെങ്കിലും ഇതേക്കുറിച്ച് അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.ഏഴരക്കോടിയോളം രൂപ വകമാറ്റിയെന്ന് ആദ്യം ആരോപിച്ചത് എസ്പിയുടെ മുൻ അയോധ്യ എംഎൽഎ പവൻ പാണ്ഡെയാണ്. റജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്താതെ സ്വർണത്തിന്റെയും വെള്ളിയുടെയും 10 പെട്ടികൾ നീക്കം ചെയ്തു, സംഭാവന എണ്ണിത്തിട്ടപ്പെടുത്തുന്ന സ്ഥലത്തെ സിസിടിവി നീക്കം ചെയ്തു എന്നിങ്ങനെയും ആരോപണം വന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ക്ഷേത്രജീവനക്കാരന്റെ വീട്ടിൽനിന്ന് 10 ലക്ഷം രൂപ കണ്ടെത്തി. അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവുണ്ടെന്നും സത്യം തുറന്നുപറഞ്ഞാൽ അപകടത്തിലാകുമെന്നും ബിജെപി എംപിയായിരുന്ന ബ്രിജ്‌ഭൂഷൺ ശരൺ സിങ് വെളിപ്പെടുത്തിയതും ചർച്ചയായി. എന്നാൽ, ട്രസ്റ്റിൽ ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിയും വിഎച്ച്പി വൈസ് പ്രസിഡന്റുമായ ചമ്പത് റായ് ആരോപണങ്ങൾ നിഷേധിച്ചു.
Source link


