BUSINESS
കേരളം ‘തൂക്കി’, കോടികള്‍ മുടക്കി പറക്കേണ്ട; ബഹിരാകാശം സ്വപ്നം കണ്ട് മലയാളികൾ

Private Space Startup Fund : അതിവേഗം മാറുന്ന ലോകത്ത ചടുലമായ നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണ് കേരളം. ബഹിരാകാശ സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകള്‍ ഉള്‍ക്കൊള്ളാനുള്ള ആദ്യ ചുവടുവയ്പ്പാണ് ബജറ്റില്‍ ഉണ്ടായിരികുന്നത്. വന്‍കിട പദ്ധതികള്‍ക്കും, പ്രഖ്യാപനങ്ങള്‍ക്കും ഇടിയില്‍ പലരും ശ്രദ്ധിക്കാന്‍ വിട്ടുപോയ മുഖ്യമന്ത്രി വി ജി സതീശന്റെ ‘പ്രൈവറ്റ് സ്പേസ് സ്റ്റാര്‍ട്ടപ്പ് ഫണ്ടിനെ’ പറ്റിയാണ് പറഞ്ഞുവരുന്നത്. കേരളത്തെ ബഹിരാകാശ സാങ്കേതികവിദ്യയുടെ ആഗോള ഹബ്ബായി മാറ്റാനുള്ള പദ്ധതി, വന്‍തോതിലുള്ള തൊഴിലവസരങ്ങള്‍ മാത്രമല്ല സൃഷ്ടിക്കുന്നത്. മറിച്ച് ിദേശത്തുള്ള മലയാളി പ്രതിഭകളെ തിരിച്ചാകര്ഷിക്കാനുള്ള നടപടികള്‍ കൂടിയാണ്. നമ്മുടെ നാടിന്റെ വികസനക്കുതിപ്പിന് ഇതൊരു പുതിയ ഇന്ധനമാകുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.പുതിയ പദ്ധതി, പുതിയ വകയിരുത്തല്‍ നമ്മുടെ നാട്ടില്‍ ഇന്ന് ബഹിരാകാശം സ്വപ്നം കാണുന്ന പലരും വലിയ ബാധ്യതകളും വരുത്തിവച്ച് വിദേശത്തേയ്ക്ക് പറക്കുന്നതാണ് പതിവ്. ഇവരില്‍ 80 ശതമാനത്തിലധികവും പഠന ശേഷം അവിടെ തന്നെ സ്ഥിരതാമസമാക്കുന്നു. കേരളത്തിന്റെ വന്‍ സാധ്യതകള്‍ വിദേശത്ത് കുടുങ്ങുന്നതിനെ പറ്റി വിലപിക്കുന്നവര്‍ അവരെ സംസ്ഥാനത്ത് തന്നെ പിടിച്ചുനിര്‍ത്താനുള്ള സാധ്യതകള്‍ തേടുന്നില്ല. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതി ഇതിന് ഒരു തുടക്കമിടുകയാണ്. ഇതിന്റെ ഭാഗമായാണ് സ്പേസ് സെക്ടറിനായി (Space Sector) പ്രത്യേക തുക അനുവദിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ഉപഗ്രഹ നിര്‍മ്മാണം, റോക്കറ്റ് വിക്ഷേപണ സംരംഭങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്.പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുക തന്നെയാണ് പ്രധാന ലക്ഷ്യം. ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് സാറ്റലൈറ്റ് നിര്‍മ്മാതാക്കള്‍, റോക്കറ്റ് വിക്ഷേപണ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരെ കേരളത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. വന്‍ വരുമാന സാധ്യതകളിലേയ്ക്കുള്ള തറക്കലിടലാണ് പദ്ധതി. തിരുവനന്തപുരത്തുള്ള ഗവണ്മെന്റിന്റെ ‘സ്പേസ് പാര്‍ക്കിന്റെ’ (Space Park) പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുകയും, വികസിപ്പിക്കുകയും ചെയ്യും. അത്യാധുനിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ ഭൂമിയും, മറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യങ്ങളും വേഗത്തിലാക്കുനുള്ള നടപടികളും സര്‍ക്കാരില്‍ നിന്നുണ്ടാകും.പദ്ധതിയുടെ ഗുണങ്ങള്‍ ഉപഗ്രഹ, റോക്കറ്റ് നിര്‍മ്മാണം പോലുള്ള അപ്സ്ട്രീം മേഖലകള്‍ മുതല്‍, സാറ്റലൈറ്റ് ഡാറ്റാ അനലിറ്റിക്സ് പോലുള്ള ഡൗണ്‍സ്ട്രീം മേഖലകള്‍ക്ക് വരെ ഈ ഫണ്ടിംഗിലൂടെയും, പദ്ധതിയിലൂടെയും പിന്തുണ ലഭിക്കുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ഇത് കേരളത്തിലെ ബഹിരാകാശ സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ശക്തമാക്കും. കേരളത്തിലെ ഐടി, ഹാര്ഡ്വെയര് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബഹിരാകാശ സാങ്കേതികവിദ്യയിലേക്ക് കൂടി വളരാന്‍ ഒരു അവസരം കൂടിയാണ് കൈവന്നിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ (ISRO) സാന്നിധ്യമുള്ള തിരുവനന്തപുരത്തെ ഒരു ആഗോള സ്പേസ് ടെക് ഹബ്ബാക്കി മാറ്റാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. കേരളത്തിലെ ചൂക്ഷണം ചെയ്യപ്പെടാത്ത മേഖലകളില്‍ സര്‍ക്കാര്‍ കണ്ണുവയ്ക്കുന്നുവെന്ന് വ്യക്തമാണ്.മലയാളികളുടെ നേട്ടം ഇത്തരമൊരും പദ്ധതി സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ അനന്തമാണ്. കേരളത്തില്‍ മികച്ച ജോലി ലഭിക്കാതെ കഷ്ടപ്പെടുന്ന യുവ എന്‍ജിനീയര്‍മാര്‍ക്കും, ഐടി പ്രൊഫഷണലുകള്‍ക്കും, ഡാറ്റാ സയന്റിസ്റ്റുകള്‍ക്കും ഉയര്‍ന്ന ശമ്പളമുള്ള ജോലി കണ്ടെത്താന്‍ സാധിക്കും. ഈ മേഖല ശക്തമാകുന്നതോടെ ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സാധ്യതകളും വര്‍ധിക്കും.സ്പേസ് റിസര്‍ച്ച്, എയ്റോസ്പേസ് എന്‍ജിനീയറിംഗ്, ജിയോസ്പേഷ്യല്‍ ഡാറ്റാ അനലിറ്റിക്സ് എന്നീ മേഖലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് പ്രോജക്റ്റുകള്‍ക്കും, ഗവേഷണങ്ങള്‍ക്കും മികച്ച അവസരം നാട്ടില്‍ തന്നെ ലഭിക്കും. നിലവില്‍ മികച്ച അവസരങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ വിദേശത്തും, മറ്റ് സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന സ്പേസ്, ഏവിയേഷന്‍ മേഖലകളിലെ മലയാളി പ്രതിഭകള്‍ക്ക് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാനും, സംരംഭങ്ങള്‍ തുടങ്ങാനും സാധിക്കും. ഇത് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഊര്‍ജ്ജമാകും.
Source link


