LIFESTYLE

പുതിയ ഫ്ലാറ്റ്, സെക്കൻഡ് ഹാൻഡ് ഫ്ലാറ്റ്, പണി നടക്കുന്ന ഫ്ലാറ്റ്: ഏത് തിരഞ്ഞെടുക്കണം? ഗുണങ്ങളും ദോഷങ്ങളും അറിയണം


സ്വന്തമായൊരു വീട് അല്ലെങ്കിൽ ഫ്ലാറ്റ് എന്നത് ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. എന്നാൽ ഈ സ്വപ്നത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ പലരെയും അലട്ടുന്ന പ്രധാന ചോദ്യമാണ്, നിർമാണത്തിലിരിക്കുന്ന ഒരു പ്രോപ്പർട്ടി വാങ്ങണോ, ഉടനടി താമസം മാറാൻ കഴിയുന്ന (റ‍െ‍ഡി ടു മൂവ്) ഫ്ലാറ്റ് തിരഞ്ഞെടുക്കണോ, അതോ പുനർവിൽപനയ്ക്ക് വച്ചിരിക്കുന്ന സെക്കൻഡ് ഹാൻഡ് ഫ്ലാറ്റ് വാങ്ങണോ എന്നത്. സ്വന്തമായി ഒരു വീട് വാങ്ങുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.ടോക്കൺ തുക നൽകുമ്പോൾഒരു പ്രോപ്പർട്ടി ഉറപ്പിക്കുന്നതിനായി വാങ്ങുന്നയാൾ വിൽപനക്കാരന് നൽകുന്ന മുൻകൂർ തുകയോ, മൊത്തം വിലയുടെ ഒരു ഭാഗമോ ആണ് ടോക്കൺ തുക. ഇത് വിൽപന കരാറിൽ കൃത്യമായി രേഖപ്പെടുത്താം. നിയമപ്രകാരം ടോക്കൺ പണം നിർബന്ധമാക്കിയിട്ടില്ല, എങ്കിലും വിൽപനക്കാർ ഇത് ആവശ്യപ്പെടാറുണ്ട്. ടോക്കൺ പണം നൽകുമ്പോൾ ചില നിയമവശങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ, എന്തെങ്കിലും കാരണവശാൽ ഇടപാട് മുടങ്ങിയാൽ ഈ പണം പൂർണമായി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.1. നിർമാണത്തിലിരിക്കുന്ന പ്രോപ്പർട്ടികൾഭാവിയിൽ വലിയൊരു വിലവർധനവ് ലക്ഷ്യമിടുന്ന നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷനാണിത്. നിർമാണ സമയത്ത് വാങ്ങുന്നവരെ ആകർഷിക്കാൻ ഡെവലപ്പർമാർ വളരെ കുറഞ്ഞ വിലയിലായിരിക്കും പ്രോജക്ടുകൾ ആരംഭിക്കുക. നിർമാണം പൂർത്തിയാകുന്നതോടെ ഡിമാൻഡ് കൂടുകയും വില വർധിക്കുകയും ചെയ്യും.പ്രധാന ഗുണങ്ങൾ


Source link

CINEMA

CINEMA

Back to top button