NEWS

ഇന്ന് 13 പേർക്കുകൂടി ഷിഗെല്ല; നിപയിൽ ആശ്വാസം: ആരോഗ്യപ്രവർത്തകയുടെ ഫലം നെഗറ്റീവ്


തിരുവനന്തപുരം∙ സംസ്ഥാനത്ത് ‌ഇന്ന് 13 പേർക്കുകൂടി ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് നാലുപേർക്കും മലപ്പുറം, കണ്ണൂർ ജില്ലകളിൽ മൂന്നുപേർക്കും പാലക്കാട് രണ്ടുപേർക്കും കൊല്ലത്ത് ഒരാൾക്കുമാണ് രോഗം സ്ഥീരികരിച്ചത്. സംസ്ഥാനത്ത് ഈ മാസം ഇതുവരെ 133 രോഗബാധയും 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 209 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂണിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (40), വയനാട് (18), തൃശൂർ (11)  ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (19), തിരുവനന്തപുരം (15), കൊല്ലം (9), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (10), പാലക്കാട് (3) എന്നിവിടങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.അതേസമയം, നിപ ബാധിതന്റെ സമ്പർപ്പട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെ സാമ്പിൾ ശേഖരിച്ച ആരോഗ്യപ്രവർത്തകയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇതോടെ രോഗിയുടെ സമ്പർക്കപട്ടികയിൽ പെട്ട് ലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ 15 പേരുടെയും പരിശോന ഫലങ്ങൾ നെഗറ്റീവായി. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നു.


Source link

Back to top button