CINEMA

ധനുഷ് – മാരി സെൽവരാജ് ചിത്രം സെപ്തംബറിൽ

ധനുഷ് നായകനായി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബറിൽ ആരംഭിക്കും. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഇഷാരി കെ ഗണേഷ് ആണ് നിർമ്മാണം. എ.ആർ. റഹ്മാൻ സംഗീതം ഒരുക്കും. കർണനുശേഷം ധനുഷും മാരി സെൽവരാജും വീണ്ടും കൈകോർക്കുകയാണ്. അതേ സമയം വെട്രിമാരൻ ചിത്രം വട ചെന്നൈ 2ൽ ധനുഷ് ഈ വർഷം അഭിനയിക്കുന്നുണ്ട്. 2018ൽ പുറത്തിറങ്ങിയ വട ചെന്നൈയുടെ രണ്ടാം ഭാഗമാണിത്. വെട്രിമാരനും ധനുഷും ഒന്നിക്കുന്ന അഞ്ചതാമത്തെ ചിത്രമാണ് വട ചെന്നൈ 2. പൊല്ലാതാവൻ, ആടുകളം, വട ചെന്നൈ , അസുരൻ എന്നിവയാണ് മറ്റു ചിത്രങ്ങൾ. അസുരനിലെ അഭിനയത്തിന് ധനുഷിന് ദേശീയ പുരസ്കാരവും ലഭിച്ചു.അതേസമയം രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിക്കുന്ന ഓം എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ധനുഷ്. ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. മമ്മൂട്ടിയും ധനുഷും തുല്യപ്രാധാന്യമുള്ള വേഷത്തിൽ എത്തുന്ന ചിത്രം ആണ് ഓം. എന്നാൽ ഗ്ലാംപ്സ് വീഡിയോയിൽ മമ്മൂട്ടിയെ ഉൾപ്പെടുത്താതിരുന്നത് ആരാധകരെ നിരാശരാക്കി.


Source link

Back to top button