NEWS

ബ്രിട്ടനിൽ ട്രെയിൻ അപകടം; അൻപതിലേറെ പേർക്ക് പരുക്ക്


ലണ്ടൻ∙ ലണ്ടന് വടക്ക് ബെഡ്‌ഫോർഡ് പ്രദേശത്ത് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് വലിയ അപകടം. അൻപതിലേറെ പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്.അപകടത്തെത്തുടർന്ന് ലൂട്ടനും ബെഡ്‌ഫോർഡിനും ഇടയിലുള്ള എല്ലാ റെയിൽവേ ലൈനുകളും തടസ്സപ്പെട്ടു. ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പൊലീസും ആംബുലൻസ്, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള മറ്റ് അടിയന്തര സേനകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. യാത്രക്കാർക്ക് വലിയ തോതിൽ ട്രെയിൻ ഗതാഗത തടസ്സവും നേരിടുന്നുണ്ട്.


Source link

Back to top button