NEWS

നിപ്പബാധ: സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ ആശുപത്രി വിട്ടു; പത്തു പേർക്കു കൂടി ഷിഗെല്ല


കോഴിക്കോട് ∙ നിപ്പ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനു പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ എല്ലാവരും ആശുപത്രി വിട്ടു. രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന അവസാനത്തെ മൂന്നു പേരെയും ഡിസ്ചാർജ് ചെയ്തത്. ചികിത്സയിലായ നിപ്പ രോഗബാധിതന്റെ ആരോഗ്യനിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ഈ രോഗി ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. രോഗിക്ക് ഐസിഎംആർ മാർഗനിർദേശ പ്രകാരം മോണോക്ലോണൽ ആന്റിബോഡി ഉൾപ്പെടെയുള്ള ചികിത്സകൾ നൽകുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ റിപാവൈറിൻ, റെംഡെസിവിർ, മോണോക്ലോണൽ ആന്റിബോഡി എന്നിവയുൾപ്പെടെയുള്ള ആധുനിക ചികിത്സകളാണ് നൽകിവരുന്നത്.അതിനിടെ സംസ്ഥാനത്ത് പത്തു പേർക്കു കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്നും തിരുവനന്തപുരം, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിൽ രണ്ടും പാലക്കാട് ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ജൂൺ മാസം മാത്രം 120 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം 196 പേർക്കാണ് ഷിഗെല്ല രോഗബാധ ഉണ്ടായത്.


Source link

Back to top button