NEWS

പൂക്കി ചിരിയോടെ ജെൻ-സി ബജറ്റ്; യുവാക്കൾക്ക് വാരിക്കോരി, ഉന്നതവിദ്യാഭ്യാസ മേഖലയെ മാറ്റിമറിക്കുന്ന പ്രഖ്യാപനങ്ങൾ


കോട്ടയം ∙ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും, വരുംതലമുറയെ സംസ്ഥാനത്തു തന്നെ നിലനിർത്താനും അവർക്കു പുതിയ അവസരങ്ങൾ ഒരുക്കാനും ലക്ഷ്യമി‌ടുന്നു എന്നു പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ഇന്നു ബജറ്റ് അവതരിപ്പിച്ചത്. ഡിമോഗ്രാഫിക് ഡിവിഡന്റ് ആയ യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്ന് ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽത്തന്നെ സതീശൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കാനും വയോജനങ്ങള്‍ക്ക് കൈത്താങ്ങാകാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. വിദേശത്തേക്കു കുടിയേറുന്ന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ‘ജെൻസി ആൻഡ് ന്യൂ ജെൻ ടെക്നോളജി’ എന്ന പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി 50 കോടി രൂപയാണ് വകയിരുത്തിയത്. യുവാക്കളുടെ സാങ്കേതിക വളർച്ചയ്ക്കും സ്റ്റാർട്ടപ്പുകൾക്കും മുൻഗണന നൽകാനാണ് ഈ തുക. ഫ്യൂച്ചർ സ്‌കിൽസ് ആൻഡ് എംപ്ലോയിമെന്റ് ഇന്റലിജൻസ് മിഷൻ ആയാണ് ഗ്ലാബൽ ജോബ് വാച്ച് ടവർ സംവിധാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പുതിയ തൊഴിൽ പ്രവണതകൾ നിരീക്ഷിച്ച് ഭാവിയിലേക്ക് ആവശ്യമായി വരുന്ന നൈപുണ്യങ്ങൾ തിരിച്ചറിഞ്ഞ്, പാഠ്യപദ്ധതി പരിഷ്‌കരണങ്ങൾക്ക് മാർഗനിർദേശം നൽകി, വ്യവസായ അക്കാദമിക പങ്കാളിത്തം ശക്തിപ്പെടുത്തി പ്രധാന മേഖലകളിലെ തൊഴിൽ ശക്തി ആസൂത്രണത്തിന് ഈ മിഷൻ പിന്തുണ നൽകും.പരിഗണന നല്‍കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിനായി മനസ്സിൽ കാണുന്നത് രാജ്യത്തിനകത്തും പുറത്തുമുള്ള പ്രധാന കോളജുകളെയും സർവകലാശാലകളെയുമാണ്.


Source link

Back to top button