AUTO

പ്രഭുദേവയ്ക്ക് ഇനി ‘പ്രസിഡൻഷ്യൽ’ യാത്ര; ലക്ഷ്വറി എംജി എം9 ലിമോസിൻ സ്വന്തമാക്കി താരം


നാല് പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമാ ലോകത്തെ നൃത്തച്ചുവടുകളാലും സംവിധാന മികവിനാലും വിസ്മയിപ്പിക്കുന്ന നടനാണ് പ്രഭുദേവ ഇപ്പോൾ പുത്തൻ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം.  എംജി സെലക്ടിന്റെ പ്രീമിയം മോഡലായ ‘എംജി എം9 – പ്രസിഡൻഷ്യൽ ലിമോസിൻ’ ആണ് താരം സ്വന്തമാക്കിയത്. ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിച്ചാണ് വാഹനം കൈമാറിയത്.പ്രഭുദേവയുടെ നൃത്തച്ചുവടുകൾ പോലെ കൃത്യതയോടെ ക്രമീകരിച്ചിരിക്കുന്നതാണ് ഇതിലെ ‘പ്രസിഡൻഷ്യൽ സീറ്റുകൾ’ എന്ന് പറയാം. 16 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഈ സീറ്റുകളിൽ 8 മസാജ് മോഡുകൾ, ഹീറ്റിങ്, വെന്റിലേഷൻ സൗകര്യങ്ങൾ എന്നിവയുണ്ട്. യാത്രാ അനുഭവം മെച്ചപ്പെടുത്താൻ കോന്യക് ബ്രൗൺ ലെതർ ഇന്റീരിയർ, ആംറെസ്റ്റിലെ ഇന്റലിജന്റ് കൺട്രോളുകൾ, യാറ്റ് സ്റ്റൈൽ ഡ്യുവൽ സൺറൂഫ്, ആംബിയന്റ് ലൈറ്റിങ് എന്നിവയും ഇതിലൊരുക്കിയിരിക്കുന്നു.13 സ്പീക്കറുകളുള്ള പ്രീമിയം സൗണ്ട് സിസ്റ്റമാണ് വാഹനത്തിലുള്ളത്. പേൾ ലസ്റ്റർ വൈറ്റ്, മെറ്റൽ ബ്ലാക്ക്, കോൺക്രീറ്റ് ഗ്രേ എന്നീ ആകർഷകമായ നിറങ്ങളിൽ വാഹനം ലഭ്യമാണ്. ബോൾഡ് ട്രാപെസോയ്ഡൽ ഗ്രിൽ, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, വാട്ടർഫാൾ സ്റ്റൈൽ ടെയിൽ ലൈറ്റുകൾ, 19 ഇഞ്ച് കോണ്ടിസീൽ ടയറുകൾ എന്നിവ വാഹനത്തിന് കരുത്തുറ്റ ലുക്ക് നൽകുന്നു.നിലവിൽ 13 ഭാഷകളിൽ പുറത്തിറങ്ങുന്ന ഒരു ഫാന്റസി ചിത്രത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി പ്രൊജക്റ്റുകളുടെ തിരക്കിലാണ് അദ്ദേഹം. 


Source link

Back to top button