CINEMA
തമിഴാ നീങ്കെ , ചിന്ന ചിന്ന ആസൈ എത്തി

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ വർഷ വാസുദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിന്ന ചിന്ന ആസൈ ഇന്ന് റിലീസ് ചെയ്യും, വാരാണസിയുടെ പശ്ചാത്തലത്തിൽ പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും എല്ലാം കോർത്തിണക്കി മനോഹരമായി കഥ പറയുന്ന ചിത്രമായിരിക്കും .മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ട്രെയിലർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചു. അപർണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് നിർമ്മാണം. പി.ആർ. ഒ : ശബരി
Source link


