BUSINESS
സംസ്ഥാന ബജറ്റ്; പ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ

കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. ഇന്ന് രാവിലെ 9ന് മുഖ്യമന്ത്രി വി.ഡി സതീശനാണ് ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ അടുത്ത 5 വർഷത്തേക്കുള്ള ദിശാ സൂചികയാണ് ഈ ബജറ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാന പ്രഖ്യാപനങ്ങൾ അടക്കമുള്ള വിവരങ്ങൾ അറിയാം. സംസ്ഥാനത്തിന്റെ മൂലധനച്ചിലവ് ഇന്ത്യയിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കുകളിലൊന്നാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖല വികസിക്കേണ്ടത് ആവശ്യമാണ്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. പാരിസ്ഥിതിക ബോധത്തോടെയുള്ള വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. 20,500 കോടി രൂപ പ്രതീക്ഷിത വരുമാനം കുറഞ്ഞു. ആറ് ഇന്ദിരാ ഗ്യാരന്റികളിൽ രണ്ടെണ്ണം സർക്കാർ നടപ്പാക്കിപ്രധാന പ്രഖ്യാപനങ്ങൾവയോജന ക്ഷേമത്തിന് സിൽവർ ഇക്കോണമിമിഷൻ സമുദ്ര നടപ്പാക്കും. ഇതിനായി 400 കോടി രൂപ വകയിരുത്തികേരളത്തെ തുറമുഖ നഗരമാക്കുംകേരള മാരിടൈം പോളിസി രൂപീകരിക്കുംവിഴിഞ്ഞത്ത് കപ്പൽ നിർമാണ കേന്ദ്രം അപൂർവ ധാതുക്കളുടെ നിക്ഷേപമുള്ള തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളെ ചേർത്ത് തെക്കൻ സാമ്പത്തിക ഇടനാഴി രൂപീകരിക്കുംഅന്തർദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും. ഇത് ടൂറിസത്തിന്റെ അടിസ്ഥാനമായിരിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തിതീരദേശ വാസികൾക്ക് തൊഴിൽ മുൻഗണനനാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ലോജിസ്റ്റിക്സ് ഹബ്ബ് ആക്കി മാറ്റും. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ വകയിരുത്തികാർഷിക-മത്സ്യ-ഫാർമ മേഖലകളിലെ കയറ്റുമതി പ്രോത്സാഹിപ്പിക്കുംകൊച്ചി വിമാനത്താവളത്തോട് അനുബന്ധമായി ഗ്ലോബൽ കൺവെൻഷൻ സെന്റർ ആരംഭിക്കുംഡാറ്റ അധിഷ്ഠിത ‘ഇൻവെസ്റ്റ് കേരളം സെൽ’ രൂപീകരിക്കും. ഭൂമി ഏറ്റെടുക്കലുകൾ അടക്കമുള്ള വിഷയങ്ങളിൽ ഇത് ഒരു ഏകജാലക സംവിധാനമായിരിക്കുംഭൂമി ഏറ്റെടുക്കലുകളിലെ കാലതാമസം പരിഹരിക്കുംഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ രൂപീകരിക്കുംകേരള എം.എസ്.എം.ഇ ഗ്രോത്ത് സ്കീം നടപ്പാക്കും. 10,000 എം.എസ്.എം.ഇ സംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കാൻ പ്രോത്സാഹനം നൽകും. ഇതിനായി 100 കോടി രൂപ വകയിരുത്തിഅർഹരായവർക്ക് സർക്കാർ സഹായം ഉറപ്പാക്കുന്ന ‘വൺ കേരള കരുതൽ മിഷൻ’ പദ്ധതി ആരംഭിക്കും.കേരള നോളജ് വാലി : കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമാക്കും. വിദ്യാർത്ഥികളുടെ സംസ്ഥാനത്തിന് പുറത്തേക്കുള്ള ഒഴുക്ക് തടയുക ലക്ഷ്യം. നാല് രാജ്യാന്തര എയർപോർട്ടുകൾ യോജിപ്പിക്കുംഗ്ലോബൽ വാച്ച് ടവർ സ്ഥാപിക്കാൻ 2 കോടി രൂപ600 കിലോമീറ്റർ വരുന്ന തീരദേശ പദ്ധതികേരള ഹെൽത്ത് & ലൈഫ് സയൻസ് സിറ്റി പ്രൊജക്ട് നടപ്പാക്കും. ഈ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തിവയനാട്ടിൽ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കും. ഇതിനായി 50 കോടി രൂപബഹിരാകാശ ഗവേഷണത്തിന് സ്റ്റാർട്ടപ്പ്IIT മാതൃകയിലുള്ള റിസർച്ച് പാർക്കിനായി 60 കോടി രൂപവയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തിശാരീരിക വൈകല്യങ്ങൾ നേരിടുന്നവർക്കായി ‘കെയർ ഗിവർ’ പദ്ധതിഭൂപരിഷ്ക്കരണം 2.0 : സമഗ്രമായ ലാൻഡ് മാനേജ്മെന്റ് നയം സർക്കാർ രൂപീകരിക്കും. ലാൻഡ് ബാങ്ക് സൃഷ്ടിക്കുംUpdating…
Source link


