BUSINESS

ഇലക്ട്രിക്കോ, എഥനോള്‍- ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനമോ; മലയാളിക്ക് നല്ലതും നേട്ടവും ഏത്? അറിയാം


Malayali Car Guide: സാധാരണക്കാരായ മലയാളികളുടെ സ്വപ്‌നത്തില്‍ ഒരു കാറിന് വലിയ പ്രാധാന്യമുണ്ട്. ഇടത്തരക്കാര്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ ചെലവ് കുറഞ്ഞ ദീര്‍ഘകാല ഉപയോഗമാണ് ആഗ്രഹിക്കുന്നത്. മുമ്പ് വാഹനം വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് മുന്നിലുള്ള ഒരോയൊരു ചോദ്യം പെട്രോള്‍ കാര്‍ വേണോ, അതോ ഡീസല്‍ കാര്‍ വേണോ എന്നതായിരുന്നു. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ആളുകളുടെ മനം കവരുന്നതാണ് പിന്നീട് കണ്ടത്. എന്നാല്‍ ഇന്ത്യയുടെ ഇന്ധന വിപ്ലവം എഥനോളിലേയ്ക്ക് കടന്നതോടെ സാധാരണക്കാരുടെ തെരഞ്ഞെടുപ്പ് ആശങ്കകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഇന്ന് കമ്പനികള്‍ മുഴുവന്‍ ഫ്‌ലെക്‌സ് ഫ്യുവലിന് പിന്നാലെയാണ്. സര്‍ക്കാരും ഇ20 മുതല്‍ ഇ100 വരെ പിന്തുണയ്ക്കുന്നു. ഈ സാഹബര്യത്തില്‍ ഒരു സാധാരണ മലയാളി ഇലക്ട്രിക് (EV), എഥനോള്‍/ ഫ്‌ലെക്‌സ് ഫ്യുവല്‍ (Flex Fuel) വാഹനങ്ങളില്‍ ഏത് തെരഞ്ഞെടുക്കണമെന്ന കാര്യമാണ് ഇന്നു ചര്‍ച്ച ചെയ്യുന്നത്.ശ്രദ്ധിക്കേണ്ട കാര്യം എഥനോള്‍ വാഹനങ്ങളുംം ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങളും ഏതാണ്ട് ഒന്നുതന്നെയാണ്. സാധാരണ പെട്രോളിന് പകരം 20% മുതല്‍ 85% അല്ലെങ്കില്‍ 100% വരെ എഥനോള്‍ ചേര്‍ത്ത ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളാണ് ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍. യാത്രച്ചെലവ്, മെയിന്റനന്‍സ്, മറ്റ് സൗകര്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി ഒരു ഇവി വാങ്ങണോ, ഒരു എഥനോള്‍ വാഹനം വാങ്ങണോ എന്നാണ് ഇനി നോക്കുന്നത്.യാത്രച്ചെലവ് ചെലവിന്റെ കാര്യത്തില്‍ ഏറ്റവും ലാഭം ഇലക്ട്രിക് വാഹനങ്ങള്‍ തന്നെയാകും. കിലോമീറ്ററിന് ഏകദേശം 1 മുതല്‍ 1.50 രൂപ വരെ മാത്രമാണ് ചെലവ് വരുന്നത്. അതേസമയം ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എഥനോള്‍ പെട്രോളിന്, സാധാരണ പെട്രോളിനേക്കാള്‍ വില കുറവാണ്. ഇ85 ഇന്ധനത്തിന് സാധാരണ പെട്രോളിനേക്കാള്‍ ലിറ്ററിന് 20 രൂപയിലധികം കുറവുണ്ട്. പക്ഷെ എഥനോളിന്റെ ഊര്‍ജ്ജക്ഷമത പെട്രോളിനേക്കാള്‍ 30% കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതായത് ഫ്‌ലെക്‌സ് ഫ്യുവല്‍ അടിച്ചാല്‍ വാഹനത്തിന്റെ മൈലേജ് 20%- 30% വരെ കുറയാം. ഫലത്തില്‍ യാത്രാച്ചെലവില്‍ വലിയ മാറ്റം വരുന്നില്ല.മെയിന്റനന്‍സ് ചെലവ് ഇലക്ട്രിക് വാഹനങ്ങളില്‍ എന്‍ജിന്‍, ഗിയര്‍ബോക്‌സ്, ക്ലച്ച്, ഇഞ്ചക്ടറുകള്‍ ഇല്ല. എന്തിന് ഓയില്‍ പോയും മാറ്റേണ്ട ആവശ്യമില്ല. അതിനാല്‍ സര്‍വീസ് ചെലവ് വളരെ കുറവാണ്. എന്നാല്‍ ബാറ്ററി മാറ്റേണ്ടി വരുമ്പോള്‍ വലി്യൊരു തുക ആവശ്യമായി വരുന്നു.ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ ഐസി എഞ്ചിന്‍ (ICE) തന്നെയാണ്. എഥനോള്‍ ലോഹങ്ങളെ തുരുമ്പെടുപ്പിക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങളില്‍ പ്രത്യേക തരം ഫ്യുവല്‍ പമ്പുകള്‍, കോട്ടിങ് ഉള്ള പൈപ്പുകള്‍, സീലുകള്‍ എന്നിവ ഉപയോഗിക്കുന്നു. ഇത് സാധാരണ പെട്രോള്‍ വാഹനങ്ങളേക്കാള്‍ സര്‍വീസ് ചെലവ് വര്‍ധിപ്പിക്കുന്നു.അടിസ്ഥാന സൗകര്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേരളത്തില്‍ ഇന്ന് മികച്ച ചാര്‍ജിംഗ് സൗകയ്രങ്ങളുണ്ട്. കെഎസ്ഇബിക്കു പുറമേ, സ്വകാര്യ കമ്പനികളുടെയും ഫാസ്റ്റ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ അതിവേഗം പൊങ്ങിക്കൊണ്ടിരിക്കുന്നു. കൂടാതെ വീട്ടിലും ചാര്‍ജ് ചെയ്യാ. േഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ക്ക് ഇ20 മുതല്‍ ആ100 വരെയുള്ള ഇന്ധന ഗ്രേഡുകളില്‍ പ്രവര്‍ത്തിക്കാം. ഇ100 ല്‍ പ്രവര്‍ത്തിക്കുന്നതാകും ഏറ്റവും നേട്ടം. എന്നാല്‍ നിലവില്‍ ഇ85 വരെയാണ് ലഭ്യമായിട്ടുള്ളത്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ ഇ20 മാത്രമാണുള്ളത്. കേരളത്തിലെ സാധാരണ പമ്പുകളില്‍ ഇവ വ്യാപകമാകാന്‍ ഇനിയും സമയമെടുക്കും.മറ്റ് ഉപയോഗ വശങ്ങളും ചെലവുംഇലക്ട്രിക് വാഹനം ആയാലും, ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനമായാലും നിലവില്‍ വാഹനം വാങ്ങാനുള്ള പ്രാരംഭ ചെലവ് കൂടുതലാണ്. സാധാരണ വണ്ടിയേക്കാള്‍ ലക്ഷങ്ങള്‍ അധികം വേണം. അടുത്തിടെ മാരുതി അവതരിപ്പിച്ച വാഗണ്‍-ആര്‍ ഫ്‌ലെക്‌സ് ഫ്യുവല്‍ പതിപ്പിന് സാധാരണ മോഡലിനേക്കാള്‍ 85,000 രൂപയോളം കൂടുതലാണ്.ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ലോങ്ങ് ട്രിപ്പുകള്‍ക്ക് പ്ലാന്‍ ചെയ്യുമ്പോള്‍ ചാര്‍ജിംഗ് സ്‌റ്റേഷനും, സമയവും മുന്‍കൂട്ടി പ്ലാന്‍ ചെയ്യേണ്ടതുണ്ട്. അതേസമയം ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ സാധാരണപോലെ പമ്പില്‍ കയറി ഇന്ധനം നിറച്ച യാത്ര തുടരാം. ഇനി എഥനോള്‍ ഇന്ധനം ഇല്ലെങ്കില്‍ സാധാരണ പെട്രോള്‍ അടിച്ച് യാത്ര ചെയ്യാം.ആര്‍ക്ക് ഏതൊക്കെ വാഹനങ്ങള്‍? നമ്മുടെ ചോദ്യം ഒരു സാധാരണ മലയാളിക്ക് ഇലക്ട്രിക് വാഹനം വേണോ, അതോ ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനം വേണോ എന്നതാണ്. അക്കാര്യം നിങ്ങളുടെ ഉപയോഗത്തെ അനുസരിച്ചിരിക്കുന്നു. ദിവസവും 50- 100 കിലോമീറ്ററില്‍ കൂടുതല്‍ യാത്രയുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍, മാസം വലിയൊരു തുക പെട്രോളിനായി ചെലവഴിക്കുന്നുണ്ടാകാം. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് ഇവികള്‍ വന്‍ നേട്ടമാണ്. അതായത് സ്ഥിരമായി ഓട്ടമുള്ളവര്‍ക്ക് ഒരു ഇവി നേട്ടമാണെന്ന് സാരം.അതേസമയം നിങ്ങള്‍ക്ക് ദിവസേനയുള്ള ഓട്ടം കുറവാണെങ്കില്‍, അല്ലെങ്കില്‍ വല്ലപ്പോഴുമുള്ള ദീര്‍ഘദൂര യാത്രകളാണ് ഉള്ളതെങ്കില്‍ സാധാരണ പെട്രോള്‍ / ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങളാകും നേട്ടം. എന്നാല്‍ ഫ്‌ലെക്‌സ് ഫ്യുവല്‍ പമ്പുകള്‍ കേരളത്തില്‍ വ്യാപകമാകാത്തതിനാല്‍ ഇപ്പോള്‍ ഫ്‌ലെക്‌സ് ഫ്യുവല്‍ വണ്ടി വാങ്ങുന്നത് ലാഭകരമാകില്ല.


Source link

Back to top button