CINEMA

സസ്പെൻസ് ഒളിപ്പിച്ച് മമ്മൂട്ടി- ധനുഷ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

അമരൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാജ് കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന ചിത്രത്തിന് ഓംഎന്നാണ് പേരിട്ടിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിൽ വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അതേസമയം ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റിനൊപ്പം മറ്റൊരു സസ്പെൻസ് കൂടി അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ചിത്രം ഒന്നിലധികം ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്. ഓം ചാപ്ടർ 1, ഉധിരം ദി ബ്ലഡ് വുഡ് എന്നാണ് ആഗ്യഭാഗത്തിന് നൽകിയിരിക്കുന്ന പേര്. രണ്ടരമിനിട്ടിൽ അധികം ദൈർഘ്യമുള്ള ഒരു വീഡിയോക്കൊപ്പമാണ് ടൈറ്റിൽ പുറത്തിറക്കിയത്. എന്നാൽ വീഡിയോയിൽ മമ്മൂട്ടിയില്ല. നായകനായ ധനുഷിന്റെ കഥാപാത്രത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ് , ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവി നായികയാകുന്നചിത്രത്തിൽ ശ്രീലീലയും മറ്റൊരു പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സായ് അഭയങ്കാർ ആണ് സംഗിതം.

RELATED TOPICS: MAMOOTTY, MAMMOOTTY, DHANUSH, DHANUSH NEW MOVIE, OHM MOVIE, AMARAN


Source link

Back to top button