NEWS

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിന്റെ ശ്രമങ്ങൾ തടയുമെന്ന് ടിവികെ സർക്കാരിന്റെ നയപ്രഖ്യാപനം


ചെന്നൈ ∙ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും വ്യക്തമാക്കി ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. തെക്കൻ ജില്ലകളിലെ ജനങ്ങളുടെ ജീവനാഡിയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. 2014ൽ സുപ്രീം കോടതി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താമെന്ന് ഉത്തരവിടുകയും, അണക്കെട്ട് ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് വീണ്ടും 152 അടിയായി ഉയർത്താമെന്ന് നിർദേശിക്കുകയും ചെയ്തു. എന്നാൽ, അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള ജോലികൾ ചെയ്യാനുള്ള അനുമതി നിഷേധിക്കുന്നത് തുടരുന്നതോടൊപ്പം, പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യത്തിൽ കേരള സർക്കാർ ഉറച്ചുനിൽക്കുകയാണ്. പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരള സർക്കാരിന്റെ ശ്രമത്തെ തടയാൻ ഈ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കും. കൂടാതെ, മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് അറ്റകുറ്റപ്പണികൾ നടത്തുന്നതിനും അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനുമായി നടപടികൾ കൈക്കൊള്ളുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു.തമിഴ് തായ് വാഴ്ത്ത് ആലപിച്ചാണ് നിയമസഭാ നടപടികൾ ആരംഭിച്ചത്. പിന്നാലെ ദേശീയഗാനം ആലപിച്ചു. വന്ദേമാതരം ആലപിച്ചില്ല. പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണ് ടിവികെ. പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ പേരുകള്‍ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പരാമര്‍ശിച്ചു. 


Source link

Back to top button