NEWS

പസിഫിക് കമാൻഡ്:അമേരിക്കയുടെ പടിഞ്ഞാറൻ തീരം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ മേഖല, ഭൂമിയുടെ പാതിയോളം പരന്ന നാവികവ്യൂഹം


ഏഷ്യാ–പസിഫിക് മേഖലയിലെ അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന, യുഎസിന്റെ ഏറ്റവും പ്രധാനപ്പെട്ട സൈനിക കമാൻഡുകളിലൊന്നാണ് പസിഫിക് കമാൻഡ് . 2018ൽ, ഇന്ത്യൻ മഹാസമുദ്രത്തിന്റെയും പസിഫിക് സമുദ്രത്തിന്റെയും വർധിച്ചുവരുന്ന തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ ഇൻഡോ–പസഫിക് കമാൻഡ് (യുഎസ്ഇൻഡോപാകോം) എന്ന് പുനർനാമകരണം ചെയ്തത്. ഈ പേര് ഇപ്പോൾ മാറ്റി പഴയപേരിലേക്കു യുഎസ് പോയത് വലിയ വാർത്തയാണ്.പസിഫിക് കമാൻഡിന്റെ ഉത്ഭവം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള കാലഘട്ടത്തിലാണ്. 1947ൽ, ദേശീയ സുരക്ഷാ നിയമപ്രകാരം അമേരിക്ക തങ്ങളുടെ സൈനിക ഘടന പുനഃസംഘടിപ്പിച്ചു. ശീതയുദ്ധത്തിന്റെ തുടക്കത്തിൽ അമേരിക്കയുടെ ആഗോള ഉത്തരവാദിത്തങ്ങൾ വർധിച്ചതോടെ പസിഫിക് മേഖലയ്ക്കായി ഒരു ഏകീകൃത കമാൻഡ് ആവശ്യമായി വന്നു. 1947 ജനുവരിയിൽ പസിഫിക് കമാൻഡ് ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടു, പിന്നീട് ഹവായിയിലെ ക്യാംപ് എച്ച്.എം. സ്മിത്തിൽ ഇതിന്റെ ആസ്ഥാനം നിലവിൽവന്നു.ഭൂമിയുടെ ഉപരിതലത്തിന്റെ പകുതിയിലധികം ഇതിന്റെ പരിധിയിലായിരുന്നു. അമേരിക്കയുടെ പടിഞ്ഞാറൻ തീരം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ വ്യാപിച്ചുകിടക്കുന്നു ഈ മേഖല. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകൾ, പ്രധാന സാമ്പത്തിക ശക്തികൾ, കൊറിയൻ ഉപദ്വീപ്, ദക്ഷിണ ചൈനാക്കടൽ, തയ്‌വാൻ കടലിടുക്ക് തുടങ്ങിയ തന്ത്രപ്രധാനമായ സംഘർഷ മേഖലകളും ഇതിന്റെ ഭാഗമാണ്.


Source link

Back to top button