NEWS

പശ്ചിമേഷ്യയെ വിറപ്പിച്ച യുദ്ധം; ആശങ്കയോടെ ലോകം: ഇറാൻ–യുഎസ് സംഘർഷത്തിന്റെ നാൾവഴി


ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയ ഒരു യുദ്ധം അവസാനിക്കുകയാണ്. ഇറാനും യുഎസും തമ്മിൽ സമാധാന ഉടമ്പടി ഒപ്പു വയ്ക്കുമ്പോൾ പശ്ചിമേഷ്യയ്ക്കൊപ്പം ലോകമാകെയും ആശ്വാസത്തിലാണ്. ആഗോള സമ്പദ് വ്യവസ്ഥയെത്തന്നെ പിടിച്ചുകുലുക്കിയ സംഘർഷത്തിന് അവസാനമാകുമ്പോഴും പക്ഷേ ആശങ്ക പൂർണമായും ഒഴിയുന്നില്ല. സമാധാന ചർച്ചയോ അതിലെ തീരുമാനങ്ങളോ തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നു വാദിക്കുന്ന ഇസ്രയേൽ ആക്രമണം തുടരുക തന്നെയാണ്. ഫെബ്രുവരി 28 ന് തുടങ്ങിയ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ നാൾവഴി:2026 ഫെബ്രുവരി 28: ഇറാനെതിരെ യുഎസും ഇസ്രയേലും കനത്ത വ്യോമാക്രമണം ആരംഭിക്കുന്നു. ഓപ്പറേഷൻ എപിക് ഫ്യൂറി എന്നു പേരിട്ട ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി അ‌ടക്കം ഭരണകൂടത്തിലെ ഉന്നതർ കൊല്ലപ്പെട്ടു.മാർച്ച് 2: ഇറാനുമായി അടുപ്പമുള്ള, ലബനനിലെ ഹിസ്ബുല്ലയുടെ താവളങ്ങളിലേക്ക് ഇസ്രയേലിന്റെ ആക്രമണം. റോക്കറ്റ് ആക്രമണത്തിലൂടെ ഹിസ്ബുല്ല തിരിച്ചടിക്കുന്നു.


Source link

Back to top button