BUSINESS
കേരളത്തിലുടനീളം വന്‍ വികസന പദ്ധതികളുമായി ഹൈലൈറ്റ് ഗ്രൂപ്പ്; നാട്ടിന് പുറത്തും ഇനി ഷോപ്പിംഗ് വിപ്ലവം

HiLITE Group Projects: കേരളത്തിലെ ചെറുനഗരങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹൈലൈറ്റ് ഗ്രൂപ്പ് . റീട്ടെയ്ല്‍, ഐടി, വിനോദ മേഖലകളില്‍ വന്‍ നിക്ഷേപ പദ്ധതികളാണ് കമ്പനിക്കുള്ളത്. രാജ്യത്തെ ഏറ്റവും വലിയ വേള്‍ഡ് ട്രേഡ് സെന്റര്‍ കോഴിക്കോട്ട് യാഥാര്‍ഥ്യമാക്കിയ ഹൈലൈറ്റ് ഗ്രൂപ്പിനെ പറ്റിയാണ് പറയുന്നത്. കേരളത്തിലെ ടയര്‍-2 (രണ്ടാം നിര), ടയര്‍-3 (മൂന്നാം നിര) നഗരങ്ങളിലേക്കും, വളര്‍ന്നുവരുന്ന നഗരപ്രദേശങ്ങളിലേക്കും തങ്ങളുടെ ബിസിനസ് ശൃംഖല വ്യാപിപ്പിക്കുകയാണ് കമ്പനി. ഒന്നാം നിര നഗരങ്ങള്‍ക്ക് പുറത്തുള്ള ജനങ്ങള്‍ക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ്, വിനോദം, ഡൈനിംഗ്, മുന്‍നിര ലൈഫ് സ്റ്റൈല്‍ അനുഭവങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. സുരക്ഷാ- അടിസ്ഥാന സൗകര്യ നിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും കൂടാതെ, പ്രാദേശിക സംരംഭകര്‍ക്കും ബ്രാന്‍ഡുകള്‍ക്കും ദേശീയ- അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ക്കൊപ്പം മുന്‍ഗണന നല്‍കും.ചെമ്മാട് കണ്ട്രിസൈഡ് ഉദ്ഘാടനം ജൂണ്‍ 19-ന്; വരുന്നത് വന്‍ ശൃംഖലഈ റീട്ടെയ്ല്‍ വിപുലീകരണത്തിനായി പ്രാദേശിക വിപണികള്‍ക്ക് അനുയോജ്യമായ രീതിയില്‍ രണ്ട് വ്യത്യസ്ത പ്രോപ്പര്‍ട്ടി മാതൃകകളാണ് കമ്പനി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ടാം നിര നഗരങ്ങള്‍ക്കായി ‘ഹൈലൈറ്റ് സെന്ററുകളും’, വളര്‍ന്നുവരുന്ന മൂന്നാം നിര നഗരങ്ങളുടെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ ‘ഹൈലൈറ്റ് കണ്ട്രിസൈഡുകളും’ ഒരുങ്ങും.ഈ വന്‍കിട പദ്ധതിയുടെ ആദ്യപടിയായി മലപ്പുറം ചെമ്മാട് നിര്‍മ്മിച്ച, 3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ‘ഹൈലൈറ്റ് കണ്ട്രിസൈഡ് ചെമ്മാട്’ വെള്ളിയാഴ്ച (ജൂണ്‍ 19) വൈകീട്ട് 4:30-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇതിനു പുറമെ കുന്നംകുളം, മണ്ണാര്‍ക്കാട്, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ‘ഹൈലൈറ്റ് സെന്ററുകളും’, താമരശ്ശേരിയില്‍ ‘ഹൈലൈറ്റ് കണ്ട്രിസൈഡും’ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.680 ദശലക്ഷം ഡോളറിന്റെ ഡബ്ല്യു.ടി.സി പ്രൊജക്റ്റും, കൊച്ചിയിലെ വാട്ടര്‍ഫ്രണ്ട് ഹബുംഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വേള്‍ഡ് ട്രേഡ് സെന്റര്‍ (WTC) വികസന പദ്ധതി കോഴിക്കോട് ബൈപ്പാസിന് (എന്‍.എച്ച് 66) സമീപമുള്ള ഹൈലൈറ്റ് സിറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. 12.5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒരുങ്ങുന്ന ഈ ആഗോള ബിസിനസ് – മിക്സഡ് യൂസ് ഡെവലപ്മെന്റ് പ്രോജക്റ്റ് 680 ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപത്തോടെയാണ് ഒരുങ്ങുന്നത്. 2.14 ലക്ഷം ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന പ്രധാന വിദ്യാഭ്യാസ ഹബ്ബായ ‘ഡബ്ല്യു.ടി.സി ലേണിംഗ് പാര്‍ക്കിന്റെ’ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. മുഴുവനായും സ്റ്റീല്‍ ഘടനയില്‍ നിര്‍മ്മിക്കുന്ന ഈ പ്രോജക്റ്റ്, ഡബ്ല്യു.ടി.സി കോഴിക്കോടിന്റെ ആദ്യ ടവറും പദ്ധതിയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലുമാണ്.കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ അടുത്ത് തന്നെ തുറക്കാനിരിക്കുന്ന ‘ഹൈലൈറ്റ് ബൊളിവാര്‍ഡ്’ കേരളത്തിലെ ആദ്യത്തെ വാട്ടര്‍ഫ്രണ്ട് റീട്ടെയ്ല്‍- വിനോദ കേന്ദ്രമായിരിക്കും. ഭക്ഷണത്തിനും വിനോദത്തിനും പ്രാധാന്യം നല്കുന്ന രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.തിയേറ്റര്‍, കഫേ ശൃംഖലകളുടെ വിപുലീകരണംഹൈലൈറ്റ് ഗ്രൂപ്പിന്റെ മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ ശൃംഖലയായ ‘പലാക്സി സിനിമാസ്’ വരും വര്‍ഷങ്ങളില്‍ 250 സ്ക്രീനുകളായി ഉയര്‍ത്താന്‍ പദ്ധതിയുണ്ട്. പ്രമുഖ കഫേ ബ്രാന്‍ഡായ ‘ഹഗ് എ മഗ്’ന്റെ പതിമൂന്നാമത് ഔട്ട്ലെറ്റ് ചെമ്മാട് കണ്ട്രിസൈഡില് ആരംഭിക്കുകയാണ്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കേരളത്തിലുടനീളം 100 ഔട്ട്ലെറ്റുകള് തുടങ്ങാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.ഐടി മേഖലയില്‍ 300 കോടിയുടെ ‘യൂ ഹബ്ബ്’തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഫേസ് 3-ല്‍ നിര്‍മ്മിക്കുന്ന ‘യൂ ഹബ് ട്രിവാന്‍ഡ്രം’ ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കാണ്. അന്താരാഷ്ട്ര ആഡംബര ഡിസൈന്‍ ബ്രാന്‍ഡായ ‘യൂ’, പ്രമുഖ വര്‍ക്ക്സ്പേസ് ശൃംഖലയായ ‘ഐ.ഡബ്യൂ.ജി’ എന്നിവരുമായി സഹകരിച്ച് 300 കോടി രൂപയുടെ പദ്ധതിയായാണ് ഒരുങ്ങുന്നത്. കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ നിര്‍മ്മിക്കുന്ന ‘സൈബര്‍ ഹബ്’, ‘സൈബര്‍ ടവര്‍’ എന്നിവയിലൂടെ ഐടി കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി അത്യാധുനിക ഓഫീസ് സൗകര്യങ്ങളും മികച്ച ബിസിനസ് അന്തരീക്ഷവും ഗ്രൂപ്പ് ലഭ്യമാക്കും.വിദ്യാഭ്യാസവും സ്ത്രീകളുടെ ആരോഗ്യവുംകേരളത്തിലെ ആദ്യത്തെ ഐബി കണ്ടിന്യൂവം സ്കൂളായ ‘ദി വൈറ്റ് സ്കൂള്‍ ഇന്റര്‍നാഷണല്‍’, പങ്കാളിത്ത മാതൃകയിലൂടെ സംസ്ഥാനത്തെ വിവിധ നഗരങ്ങളിലേയ്ക്ക് സാന്നിധ്യം വിപുലീകരിക്കുകയാണ്. സ്ത്രീകള്‍ക്കായി മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ സമഗ്ര വെല്‍നസ് സെന്ററായ ‘മന്ദാര വിമന്‍സ് വെല്‍നസ് ബൈ എലനൈന്‍’ ഉടന്‍ യാഥാര്‍ത്ഥ്യമാകും. ആധുനിക സാങ്കേതികവിദ്യയും പരമ്പരാഗത അറിവുകളും സമന്വയിപ്പിച്ചാണ് ഇവിടെ മികച്ച പരിചരണം ഒരുക്കുന്നത്.ചെറുനഗരങ്ങളിലും വളര്‍ന്നുവരുന്ന നഗരപ്രദേശങ്ങളിലും ആരംഭിക്കുന്ന ഓരോ പദ്ധതിയും ഉയര്‍ന്ന ഗുണനിലവാരവും, സുരക്ഷയും ഉറപ്പാക്കിയാണ് എത്തുന്നത്. പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തുപകരുകയാണ് ലക്ഷ്യമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ് പറഞ്ഞു. പുതിയ പദ്ധതികളിലൂടെ കേരളത്തിലുടനീളം നിരവധി തൊഴിലവസരങ്ങളും, സംരംഭകത്വ സാധ്യതകളും സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. റീട്ടെയ്ല്‍, വിനോദം, വിദ്യാഭ്യാസം എന്നിവ കോര്‍ത്തിണക്കിയുള്ള ഒരു വലിയ ശൃംഖലയായി ഹൈലൈറ്റിന്റെ പദ്ധതികള്‍ നീളുന്നു.
Source link


