NEWS
സംസ്ഥാനത്ത് 3 ദിവസം ഡ്രൈ ഡേ; ഡെങ്കിപ്പനി പടരാതിരിക്കാൻ മുൻകരുതൽ

തിരുവനന്തപുരം ∙ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് മൂന്നു ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെയും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സര്‍ക്കാര്‍ ഓഫിസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ഷിഗെല്ല ഉള്‍പ്പെടെയുള്ള മറ്റ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനൊപ്പം ഡെങ്കിപ്പനി പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്കി.
Source link


