SPORTS
മുൻനിര വെടിക്കെട്ട്, അർധ സെഞ്ചറിയുമായി തിലക് വർമ, പ്രിയാന്‍ഷ് ആര്യ, കുമാർ കുശാഗ്ര; ഇന്ത്യ എയ്‌ക്ക് കൂറ്റൻ സ്കോർ

ധാംബുള്ള ∙ മുൻനിര ബാറ്റർമാരുടെ മികവിൽ ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ അഫ്‌ഗാനിസ്ഥാൻ എയ്‌ക്ക് മുന്നിൽ 320 റൺസ് വിജയലക്ഷ്യം വച്ച് ഇന്ത്യ എ. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 319 റൺസാണ് ഇന്ത്യ എ അടിച്ചുകൂട്ടിയത്. തിലക് വർമ, പ്രിയാന്‍ഷ് ആര്യ, കുമാർ കുശാഗ്ര എന്നിവരുടെ അർധ സെഞ്ചറിയും കൗമാര താരം വൈഭവ് സൂര്യവംശിയും ഋതുരാജ് ഗെയ്ക്‌വാദ് നൽകിയ മികച്ച പിന്തുണയുമായി ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.ക്യാപ്റ്റൻ തിലക് വർമയും വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്രയും ചേർന്ന നാലാം വിക്കറ്റ് കൂട്ടുക്കെട്ട് ഇന്ത്യൻ സ്കോർ 200 കടത്തി. ടീം സ്കോർ 233 ൽ എത്തിനിൽക്കെ കുമാർ കുശാഗ്ര (58 റൺസ്) പുറത്തായി. പിന്നാലെയെത്തിയ സൂര്യാൻഷ് ഷെഡ്ജെ (7) വന്നപാടെ മടങ്ങി. അർധ സെഞ്ചറി നേടിയ തിലക് വർമയും (59 റൺസ്) പിന്നാലെ പുറത്തായി. നിഷാന്ത് സിന്ധു – വിപ്രജ് നിഗം കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. വിപ്രജ് നിഗം 30 റൺസെടുത്തു മടങ്ങി. അനുകുൽ റോയ് (4), അൻഷുൽ കാംബോജ് (0) എന്നിവർ ഇന്നിങ്സിലെ അവസാന രണ്ടു പന്തുകളിൽ റണ്ണൗട്ടായി. നിഷാന്ത് സിന്ധു 21 റൺസെടുത്ത് പുറത്താകാതെ നിന്നു.
Source link


