NEWS
ഗുരുവായൂർ ക്ഷേത്രത്തിൽ ഞായർ ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഞായർ ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് പറഞ്ഞു. ഇപ്പോൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് വെർച്വൽ ക്യൂ ദർശനം ഉള്ളത്. ഉദയാസ്തമയ പൂജയുള്ള തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 4നും 5നും രണ്ടു സ്ലോട്ടിൽ വെർച്വൽ ക്യൂ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
Fashion ⏭️




