NEWS
റിലയൻസ് ഉന്നതൻ ധൻരാജ് നത്വാനി രാജ്യസഭയിലേക്ക്; സമാജ് വാദി പാർട്ടി പിന്തുണയ്ക്കും

ന്യൂഡൽഹി ∙ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിലെ ഉന്നതനായ ധൻരാജ് പരിമൾ നത്വാനിയെ യുപിയിൽനിന്ന് സമാജ് വാദി പാർട്ടി (എസ്പി) രാജ്യസഭയിലെത്തിക്കും. ധൻരാജിന്റെ പിതാവും റിലയൻസ് ഇൻഡസ്ട്രീസ് കോർപറേറ്റ് അഫയേഴ്സ് ഡയറക്ടറുമായ പരിമൾ ധീരജ്ലാൽ നത്വാനി ജൂണിൽ ജാർഖണ്ഡിൽനിന്നു ബിജെപി പിന്തുണയോടെ രാജ്യസഭാംഗമായിരുന്നു. ഇതോടെ, മുകേഷ് അംബാനിയുടെ വ്യവസായസാമ്രാജ്യത്തിലെ 2 ഉന്നതർ ഭരണ–പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയിൽ പാർലമെന്റിലെത്തുകയാണ്.ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ധൻരാജ് നത്വാനിക്കു പുറമേ മുതിർന്ന നേതാവായ രാം ഗോപാൽ യാദവിനു വീണ്ടും എസ്പി രാജ്യസഭാ ടിക്കറ്റ് നൽകിയിട്ടുണ്ട്. ഇരുവരും നാമനിർദേശപത്രിക നൽകി. നിലവിലെ യുപി നിയമസഭാ അംഗബലം അനുസരിച്ച് ബിജെപിക്ക് 8 രാജ്യസഭാ സീറ്റും സമാജ്വാദി പാർട്ടിക്ക് കോൺഗ്രസ് പിന്തുണയോടെ 2 സീറ്റുമാണു ലഭിക്കുക.(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം x/DhanrajNathwani എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
Fashion ⏭️




