NEWS

വാഴക്കുല വെട്ടുന്നതിനിടെ പാമ്പ് കടിയേറ്റു; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

കോഴിക്കോട്: കോഴിക്കോട് വയോധികന് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവനാണ് (62) കയ്യിൽ പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. വീടിന് സമീപത്തെ തോട്ടത്തിൽ നിന്ന് വാഴക്കുല വെട്ടുമ്പോൾ വാഴയിൽ ഉണ്ടായിരുന്ന പാമ്പാണ് കയ്യിൽ കടിച്ചത്. വിഷമുള്ള ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് വിവരം.

ഉടൻ തന്നെ ഇയാൾ കടിച്ച പാമ്പിനെ കവറിലാക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം 108 ആബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.


Source link
NEWS

Back to top button