NEWS

ഒളവണ്ണ ടോൾ പ്ലാസയിൽ പണം നൽകാതെ പോയ കാർ പിടികൂടി; യാത്രക്കാരെ അറസ്റ്റ് ചെയ്യും


പന്തീരാങ്കാവ് ∙ ദേശീയപാത ബൈപാസിൽ ഒളവണ്ണ ടോൾ പ്ലാസയിൽ ടോൾ നൽകാതെ പലവട്ടം വെട്ടിച്ച് കടന്ന കാർ പൊലീസ് പിടികൂടി. ടോൾ പ്ലാസ അധികൃതരുടെ പരാതിയിലാണു നടപടി. കാർ യാത്രക്കാരെ അറസ്റ്റ് ചെയ്യുമെന്നും ഉടമസ്ഥത സംബന്ധിച്ചു വ്യക്തതയില്ലെന്നും പൊലീസ് പറ‍ഞ്ഞു.ടോൾ നൽകാതെ ഒട്ടേറെത്തവണ വെട്ടിച്ചു കടക്കുകയും ടോൾ പ്ലാസ ജീവനക്കാർക്കു നേരെ ഓടിച്ചു കയറ്റാൻ നോക്കുകയും ചെയ്ത ഹരിയാന റജിസ്ട്രേഷനുള്ള കാറാണു പൊലീസ് പിടികൂടിയത്. 40 ലക്ഷം രൂപ വില വരുന്ന കാർ ഒട്ടേറെത്തവണ ടോൾ നൽകാതെ ബൂം ബാരിയർ തട്ടിത്തെറിപ്പിച്ച് കടന്നുപോയിരുന്നു. ടോൾ വാങ്ങാൻ ശ്രമിച്ച ജീവനക്കാർക്കു നേരെ കാർ ഓടിച്ചു കയറ്റാനും ശ്രമിച്ചു.


Source link

Back to top button