NEWS
ഭാര്യയുടെ വിവാഹേതര ബന്ധം; യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം

കൊച്ചി ∙ വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്ന് തന്റെ വ്യക്തി ജീവിതം തകർത്തുവെന്ന് ആരോപിച്ചുള്ള കേസിൽ യുവാവിനു നഷ്ടപരിഹാരം അനുവദിച്ച് കുടുംബക്കോടതി വിധി. എറണാകുളം മരട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുൻ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണു പത്തനംതിട്ട കുടുംബക്കോടതിയുടെ വിധി.വിവാഹ സമയത്തു വരന്റെ കുടുംബം നൽകിയ 32 ഗ്രാം സ്വർണാഭരണമോ നിലവിലെ വിപണിമൂല്യമോ 6% പലിശ സഹിതം ഭാര്യ തിരികെ നൽകണമെന്നും ജഡ്ജി ഡോണി തോമസ് വർഗീസ് നിർദേശിച്ചു. ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. മറ്റൊരാളുമായുള്ള ബന്ധം വിവാഹശേഷവും യുവതി തുടർന്നുവെന്നും നേരത്തേ തന്നെ ഗർഭഛിദ്രം നടത്തിയെന്നു ബോധ്യപ്പെട്ടുവെന്നും വിവാഹശേഷവും ഗർഭഛിദ്രത്തിനു വിധേയയായെന്നും ഹർജിക്കാരൻ പരാതിപ്പെട്ടു.
Source link


