BUSINESS

E100: ഇന്ത്യയുടേത് ‘2ജി എഥനോള്‍’; യുഎസും ബ്രസീലും അമ്പരന്ന കണ്ടുപിടിത്തം, ‘രാജാവായി’ തന്നെ തുടങ്ങി ഭാരതം


2G Ethanol India: ഇ20, ഇ85, ഇ100… ഇന്ത്യയുടെ എഥനോള്‍ മാജിക്കിനെ പറ്റി ഇന്ത്യന്‍ ജനത കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികം ആയിട്ടില്ല. എന്നാല്‍ എഥനോള്‍ സാങ്കേതികവിദ്യ ആദ്യമായി വികസിപ്പിക്കുന്ന രാജ്യമല്ല ഇന്ത്യ. എഥനോള്‍ ഇന്ധനത്തിന്റെ ആഗോള തലവന്‍ ബ്രസീല്‍ ആണെന്ന് പറയാം. പതിറ്റാണ്ടുകളായി അവര്‍ ഇ100 ഇന്ധനവും, എഥനോളിലും പെട്രോളിലും ഒരുപോലെ ഓടുന്ന ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങളും ഉപയോഗിക്കുന്നു. അതേസമയം ലോകത്തില്‍ ഏറ്റവും കൂടുതല്‍ എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം യുഎസ് ആണ്. അമേരിക്ക പ്രധാനമായും ചോളത്തില്‍ നിന്നാണ് എഥനോള്‍ നിര്‍മ്മിക്കുന്നത്. ഇവരും ഇ85 ഇന്ധനം വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ എഥനോള്‍ തന്ത്രം ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ലോകത്തെ എഥനോള്‍ രാജാവായി ഇന്ത്യ മാറുമെന്നു പല വിദഗ്ധരും വിധിയെഴുതാന്‍ കാരണവും ഈ വ്യത്യസ്തത തന്നെ.ഇന്ത്യയുടേത് 2ജി എഥനോള്‍ ഇന്ത്യയുടെ ഇ100 എഥനോള്‍ ഇന്ധനം ഊര്‍ജ്ജ മേഖലയില്‍ വലിയൊരു വിപ്ലവത്തിന് തിരികൊളുത്തുകയാണ്. യുഎസും, ബ്രസീലും പോലുള്ള രാജ്യങ്ങള്‍ വര്‍ഷങ്ങളായി എഥനോള്‍ ഇന്ധനം ഉപയോഗിക്കുന്നുവെങ്കിലും, അവര്‍ എഥനോള്‍ നിര്‍മ്മിക്കുന്നത് മനുഷ്യര്‍ ആഹാരമായി ഉപയോഗിക്കുന്ന കരിമ്പ്, ചോളം പോലുള്ള ഭക്ഷ്യ സാധനങ്ങളില്‍ നിന്നാണ്. ഇവയെ 1ജി (First Generation) എഥനോള്‍ എന്നാണു വിളിക്കുന്നത്.അതേസമയം ഇന്ത്യയുടെ എഥനോള്‍ വിപ്ലവം വരുന്നത് മനുഷ്യര്‍ക്ക് നേരിട്ട് ഭക്ഷിക്കാന്‍ കഴിയാത്ത കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്നുമാണ്. ഇത്തരം എഥനോളിനെ 2ജി എഥനോള്‍ എന്നു വിദഗ്ധര്‍ വിശേഷിപ്പിക്കുന്നു. നെല്ല് കുത്തിയ ശേഷമുള്ള വൈക്കോല്‍, ഗോതമ്പ് വൈക്കോല്‍, കരിമ്പിന്‍ ചണ്ടി , ചോളത്തിന്റെ തണ്ട്, മുള തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന സെല്ലുലോസ് (Cellulose) ഉപയോഗിച്ചാണ് ഇന്ത്യയുടെ എഥനോള്‍ വിപ്ലവം. ഇന്ത്യയുടെ എഥനോള്‍ മറ്റു രാജ്യങ്ങളുടേതില്‍ നിന്ന് തികച്ചും വ്യത്യസ്തമാകാനുള്ള കാരണങ്ങള്‍ നോക്കാം;ഭക്ഷ്യസുരക്ഷ ഉറപ്പാക്കല്‍അമേരിക്ക പ്രധാനമായും എഥാേനള്‍ നിര്‍മ്മിക്കുന്നത് ഭക്ഷ്യയോഗ്യമായ ചോളത്തില്‍ നിന്നും, ബ്രസീല്‍ തങ്ങളുടെ കരിമ്പില്‍ നിന്നുമാണ്. എന്നാല്‍ വലിയ ജനസംഖ്യയുള്ള ഇന്ത്യക്ക് ഇന്ധനത്തിന് വേണ്ടി ഭക്ഷ്യവിളകള്‍ മാറ്റിവെക്കാന്‍ കഴിയില്ല. ഇത് പട്ടിണിയും, വിലക്കയറ്റവും വിളിച്ചുവരുത്തും. അതിനാല്‍ എഥനോളില്‍ ഒരു വിപ്ലവം സൃഷ്ടിക്കാന്‍ വര്‍ഷങ്ങളായി ശാസ്ത്രജ്ഞര്‍ പൊരുതുകയായിരുന്നു. ഇതിന്റെ ഫലമവയാണ് കരിമ്പിനു പുറമേ കേടായ ധാന്യങ്ങള്‍ക്കും, കാര്‍ഷിക അവശിഷ്ടങ്ങള്‍ എന്നിവയില്‍ നിന്ന് 2ജി എഥനോള്‍ പൊങ്ങിവന്നത്. ഇത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും ഉറപ്പിക്കുന്നു.വായു മലിനീകരണത്തിനുള്ള പരിഹാരംഇന്ത്യയില്‍ പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊയ്ത്തിന് ശേഷം കര്‍ഷകര്‍ പാടത്ത് ശേഷിക്കുന്ന വൈക്കോല്‍ വലിയ തോതില്‍ കത്തിക്കുന്ന പതിവുണ്ട്. ഡല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ വലിയ വായുമലിനീകരണത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നും ഇതാണ്. എന്നാല്‍ ഇന്ത്യയുടെ 2ജി എഥനോളിന്റെ പ്രധാന അസംസൃകത വസ്തുക്കളില്‍ ഒന്ന് ഈ വൈക്കോല്‍ ആണ്. ഇത് കമ്പനികള്‍ വിലയ്ക്ക് വാങ്ങുന്നത് കര്‍ഷകര്‍ക്ക് അധിക വരുമാനവും ആകും. കൂടാതെ മലിനീകരണം കുറയുകയും ചെയ്യും.ഭൂമിശാസ്ത്രപരമായ പ്രത്യേകതഅമേരിക്കയിലും, ബ്രസീലിലും കൃഷി ചെയ്യാന്‍ വിശാലമായ ഭൂമിയുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കൃഷിഭൂമി പരിമിതമാണ്. എന്നാല്‍ 2ജി എഥനോള്‍ കൃഷിയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ അവസരം നല്‍കുന്നു.ഇ100 ഇന്ത്യയെ ആഗോള രാജാവ് ആക്കുന്നത് എങ്ങനെ?ഇന്ത്യ നിലവില്‍ തങ്ങളുടെ ഇന്ധ ആവശ്യകതയുടെ 85 ശതമാനത്തിലധികം ഇറക്കുമതിയിലൂടെ നിറവേറ്റുന്നു. ഇ100 ഇതിനൊരു വലിയ പരിഹാരമാണ്. എഥനോള്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഇതുവഴി ക്രൂഡ് ഇറക്കുമതി കുറയ്ക്കാന്‍ കഴിയും. അധികമായി ഉല്‍പ്പാദിപ്പിക്കുന്ന ഇ100 ഇന്ധനം കയറ്റുമതി ചെയ്യുന്നത് അധിക വരുമാനവും നല്‍കും. കര്‍ഷകര്‍ക്ക് ഇന്ധന വിപണിയില്‍ നിന്ന് നേരിട്ട് വരുമാനം ലഭിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ പഥനോള്‍ വിപ്ലവം. ആളുകളുടെ കൈയ്യില്‍ പണമെത്തുന്നുവെന്നാല്‍ ഇന്ത്യ വികസിക്കുന്നുവെന്നാണ് അര്‍ത്ഥം. പരിസ്ഥിതി സൗഹൃദ ഇന്ധന സാങ്കേതികവിദ്യയില്‍ ലോകത്തെ നയിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യയ്ക്ക് കൈവരുന്നത്.


Source link

Back to top button