NEWS

വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ച് സഹപാഠിയും സുഹൃത്തുക്കളും; ആഭിചാരക്രിയ, മതം മാറ്റാനും ശ്രമം


മുംബൈ ∙ നാഗ്പൂരിൽ വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ സഹപാഠിയും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയും, മതം മാറ്റാൻ ശ്രമിക്കുകയും, ആഭിചാരക്രിയകൾക്ക് ഇരയാക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ മുഖ്യപ്രതിയായ അയാസ് മദാരെ (26), ഇയാളുടെ സുഹൃത്ത് അമീൻ ഷെയ്ഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മതപരിവർത്തനത്തിനു നേതൃത്വം നൽകിയ മധ്യപ്രദേശ് സ്വദേശിയായ മൗലാനയ്ക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.എഫ്ഐആർ പ്രകാരം, 2025 ഫെബ്രുവരി 8ന് ഒരു ഹോട്ടലിൽ വച്ച് നടന്ന കൂടിക്കാഴ്ചയ്ക്കിടെ അയാസ് 24 കാരിയായ യുവതിയുടെ പാനീയത്തിൽ ലഹരിമരുന്ന് കലർത്തുകയായിരുന്നു. യുവതി ബോധരഹിതയായ സമയത്ത് പ്രതികൾ ഇവരുടെ നഗ്ന ചിത്രങ്ങളും വിഡിയോകളും പകർത്തി. ഈ ദൃശ്യങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പിന്നീട് നിരന്തരം പീഡിപ്പിച്ചത്. ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് 4 ലക്ഷത്തോളം രൂപയും പ്രതികൾ തട്ടിയെടുത്തു.ബലാത്സംഗം, ആവർത്തിച്ചുള്ള ലൈംഗിക അതിക്രമം, പണം തട്ടിയെടുക്കൽ, ബ്ലാക്ക്‌മെയിലിങ്, നിർബന്ധിത മതപരിവർത്തനം എന്നിവയ്‌ക്കൊപ്പം മഹാരാഷ്ട്രയിലെ അന്ധവിശ്വാസ വിരുദ്ധ നിയമപ്രകാരമുള്ള വകുപ്പുകളും ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.


Source link

Back to top button