NEWS
മദ്യപാനത്തിനിടെ തർക്കം; ബ്ലേഡ് ഉപയോഗിച്ച് 55 വയസ്സുകാരന്റെ കഴുത്തറുക്കാൻ ശ്രമം, ഗുരുതര പരുക്ക്

കണ്ണൂർ∙ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ തലശ്ശേരിയിൽ 55 വയസ്സുകാരനെ കഴുത്തറത്ത് കൊല്ലാൻ ശ്രമം. ഗുരുതരമായി പരുക്കേറ്റ കൂത്തുപറമ്പ് സ്വദേശി നാസറിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.സ്റ്റാൻഡിന്റെ ഒഴിഞ്ഞ ഭാഗത്ത് നാസറും പ്രതിയായ കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഷാഹിദും ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെയാണ് തർക്കമുണ്ടായത്. ഇതോടെ ഷാഹിദ് കയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് നാസറിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ പൊലീസിനെ അറിയിച്ചു. പൊലീസെത്തി നാസറിനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമായതോടെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Source link


