നിർമ്മാണം – ഭാവന സ്റ്റുഡിയോസ്, സന്ദീപ് പ്രദീപ് – ഇന്ദ്രജിത്ത്; ചിത്രം പാലക്കാട്

സന്ദീപ് പ്രദീപ്, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ കിരൺ ജോസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് കൊല്ലങ്കോട് ആരംഭിച്ചു. 60 ദിവസത്തെ ചിത്രീകരണം പ്ളാൻ ചെയ്യുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം. പ്രേമലു, ചിത്രീകരണം പൂർത്തിയായ ബത്ലലഹേം കുടുംബ യൂണിറ്റ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിലൊരാളാണ് കിരൺ ജോസി . നടൻ അനുരാജ് ഒ.ബി ആണ് തിരക്കഥ. മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെയും തിരക്കഥ പങ്കാളിയാണ് അനുരാജ് ഒ.ബി.നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് മമ്മൂട്ടി ചിത്രത്തിന് രചന നിർവഹിക്കുന്നത്.
ഏറെ ശ്രദ്ധ നേടിയ അനുരാഗ് എൻജിനിയറിംഗ് വർക്ക്സ് , ബിനീഷേട്ടൻ റൂം മേറ്റ് എന്നീ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായാണ് കിരൺ ജോസി രംഗത്തേക്ക് എത്തുന്നത്. സൂപ്പർ ശരണ്യയിൽ അജിത് മേനോൻ എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് വാസുദേവും പ്രേമലുവിൽ തിളങ്ങിയ അഖില ഭാർഗവനും ആയിരുന്നു അനുരാഗ് എൻജിനിയറിംഗ് വർക്ക്സിൽ നായകനും നായികയും . പൂവൻ, ഐ ആം കാതലൻ, എന്നീ ചിത്രങ്ങളിൽ കിരൺ ജോസി അഭിനയിച്ചിട്ടുമുണ്ട്.ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. അതേസമയം ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച് ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന നിവിൻ പോളി - മമിത ബൈജു ചിത്രം ബേതലഹേം കുടുംബയൂണിറ്റ് ഒാണം റിലീസായി പ്രദർശനത്തിന് എത്തും.
Source link


