NEWS
ശത്രുവിനെ തകർക്കാൻ ഇന്ത്യയുടെ പുതിയ ആയുധം; ദീർഘദൂര ക്രൂസ് മിസൈൽ പരീക്ഷണം വിജയം

ഒഡീഷ∙ കരയാക്രമണത്തിന് തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈലിന്റെ (എൽആർഎൽഎസിഎം) പരീക്ഷണ പറക്കൽ വിജയം. ഒഡീഷ തീരത്തെ ഡോ.എപിജെ അബ്ദുൾ കലാം ദ്വീപിൽനിന്നായിരുന്നു വിക്ഷേപണം. ഡിഫൻസ് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് മിസൈൽ വികസിപ്പിച്ചത്. കരയിലുള്ള ലക്ഷ്യങ്ങൾക്കെതിരെ ദീർഘദൂര ആക്രമണ ശേഷി സായുധ സേനയ്ക്ക് നൽകുന്ന രീതിയിലാണ് മിസൈൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.മിസൈൽ അതിന്റെ എല്ലാ ലക്ഷ്യങ്ങളും വിജയകരമായി കൈവരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലിന്റെ ഭാഗങ്ങൾ വിവിധ ഡിആർഡിഒ ലബോറട്ടറികളും ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങളും ചേർന്നാണ് നിർമിച്ചത്. പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച ഡിആർഡിഒ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും വ്യവസായ പങ്കാളികളെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. വിജയകരമായ പരീക്ഷണം ഇന്ത്യയുടെ പ്രതിരോധ ഗവേഷണ മേഖലയ്ക്ക് കൈവന്ന വലിയൊരു നേട്ടമാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
Source link

