LIFESTYLE

ഇന്നെന്ത് കറിയുണ്ടാക്കുമെന്ന് ആലോചിച്ച് മടുത്തോ? ചോറിന് കൂട്ടാൻ ഇതൊന്നുമാത്രം മതി

ചോറിന് ഇന്നെന്ത് കറിയുണ്ടാക്കുമെന്നായിരിക്കും രാവിലെ മിക്കവരുടെയും ചിന്ത. ജോലിക്ക് പോകുന്നവരാണെങ്കിൽ പലതരം കൂട്ടാനുകൾ ഉണ്ടാക്കാൻ പലർക്കും സമയം ലഭിക്കാറുമില്ല. അങ്ങനെയുള്ളവർക്ക് തയ്യാറാക്കാൻ പറ്റിയ അടിപൊളിയൊരു കറിയുണ്ട്. എത്ര വേണമെങ്കിലും ചോറുണ്ണാൻ ഈയൊരു കറി മാത്രം മതിയാവും.

ആവശ്യമായ ചേരുവകൾ


വെളിച്ചെണ്ണ
കടുക്
ഉലുവ
ചെറിയ ഉള്ളി
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
മഞ്ഞൾപ്പൊടി
മുളകുപൊടി
ജീരകം
ഉപ്പ്
തക്കാളി
തൈര്
ഉലുവ
കായപ്പൊടി

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ചട്ടി അടുപ്പിൽവച്ച് അതിലൽപം എണ്ണയൊഴിച്ച് ചൂടാക്കിയതിനുശേഷം കടുക് പൊട്ടിക്കണം. ഇതിൽ കുറച്ച് ഉലുവ, ജീരകം, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത്, കറിവേപ്പില എന്നിവയോടൊപ്പം ആവശ്യത്തിന് ഉപ്പും ചേർത്ത് മൂപ്പിക്കണം.

ഇതിലേയ്ക്ക് മഞ്ഞൾ പൊടിയും മുളകുപൊടിയും ചേർത്ത് വഴറ്റണം. വഴണ്ട് വരുമ്പോൾ തക്കാളി അരിഞ്ഞതും ചേർത്ത് വഴറ്റാം. അൽപനേരം ചട്ടി അടച്ചുവച്ച് വേവിക്കാം. അവസാനം തൈര് ചേർത്തിളക്കണം. ഇതിലേയ്ക്ക് കുറച്ച് കായപ്പൊടി, ഉലുവപ്പൊടി എന്നിവകൂടി ചേർത്ത് ചൂടാക്കിക്കഴിയുമ്പോൾ കിടിലൻ രുചിയുള്ള മോരുകറി റെഡി.


Source link

Back to top button