ലർക്ക് വീഡിയോ ഗാനം

അടുത്ത മാസം റിലീസ്
മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ’ലർക്ക്’ എന്നചിത്രത്തിന്റെ പ്രൊമോ ഗാനം റിലീസ് ചെയ്തു . പതിയിരിക്കുക എന്നർത്ഥം വരുന്ന ’ലർക്ക് എം. എ. നിഷാദ് സംവിധാനം ചെയ്യുന്നു.
പൂർണമായും നിർമ്മിതബുദ്ധി ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ജാസ്സി ഗിഫ്റ്റ് ആലപിച്ച ’Eyes on the prey’ എന്ന ഇംഗ്ലീഷ് ഗാനത്തിന്റെ വരികൾ തിരക്കഥാകൃത്ത് കൂടിയായ ജുബിൻ ജേക്കബിന്റേതാണ്. പ്രകാശ് അലക്സാണ് ഈണം. മനു മഞ്ജിത്താണ് മറ്റു ഗാനങ്ങൾ രചിച്ചത്. പ്രകാശ് അലക്സും, മിനീഷ് തമ്പാനുമാണ് സംഗീതസംവിധാനം. കേരള ടാക്കീസിന്റെ ബാനറിൽ ആർ. ഹരികുമാർ അവതരിപ്പിക്കുന്ന ചിത്രം വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഇടം നേടി . അനുമോൾ അവതരിപ്പിക്കുന്ന ലക്ഷ്മി എന്ന കഥാപാത്രം ഏറെ ചർച്ച ചെയ്യുകയും ചെയ്തു . മനുഷ്യന്റെ യഥാർത്ഥ ശത്രുവായി പതിയിരിക്കുന്നത് ആരെന്ന ചോദ്യം ലർക്ക് ഉയർത്തുന്നു. സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, മഞ്ജു പിള്ള, സരിത കുക്കു, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, ബിജു സോപാനം, സോഹൻ സീനുലാൽ, സജി സോമൻ, വിജയ് മേനോൻ, കുമാർ സുനിൽ, വിനോദ് കെടാമംഗലം, റെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുള്ള, സ്മിനു സിജോ, മുത്തുമണി, ബിന്ദു പ്രദീപ്, രമ്യ പണിക്കർ തുടങ്ങിയവരോടൊപ്പം സംവിധായകൻ എം.എ നിഷാദും പ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രഹണം- രജീഷ് രാമൻ, ചിത്രസംയോജനം- വിപിൻ മണ്ണൂർ, ശബ്ദമിശ്രണം- ഗണേഷ് മാരാർ, അടുത്ത മാസം പ്രദർശനത്തിന് എത്തും. പി. ആർ. ഒ എ .എസ്. ദിനേശ്.
Source link


