SPORTS

പാക്കിസ്ഥാൻ 106 റൺസിന് പുറത്ത്, ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം, ദീപ്തി ശർമയ്ക്ക് അഞ്ച് വിക്കറ്റ്


ബർമിങ്ങാം ∙ വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം. ട്വന്റി20 ലോകകപ്പിൽ 9 തവണ പരസ്പരം ഏറ്റുമുട്ടിയതിൽ ഇന്ത്യയുടെ ഏഴാം ജയമാണിത്. ഇതോടെ ട്വന്റി20 ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ കളിച്ച 17 മത്സരങ്ങളിൽ പതിനാലും ഇന്ത്യ ജയിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ്. പാക്കിസ്ഥാൻ 17 ഓവറിൽ 106 റൺസിന് പുറത്ത്. 44 പന്തിൽ 2 സിക്സും 9 ഫോറുമുൾപ്പെടെ 68 റൺസെടുത്ത സ്മൃതി മന്ഥനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.നേരത്തെ, ടോസ് നേടിയ ഇന്ത്യ  ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 3.2 ഓവറിൽ 18 റൺസിനിടെ 2 വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റിൽ 64 പന്തിൽ 91 റൺസ് നേടിയ സ്മൃതി മന്ഥന – ഹർമൻപ്രീത് കൗർ കൂട്ടുകെട്ടാണ് മികച്ച അടിത്തറ പാകിയത്. തുടർന്ന് അവസാന ഓവറുകളിൽ 21 പന്തിൽ 45 റൺസ് അടിച്ചുകൂട്ടിയ ദീപ്തി ശർമ – റിച്ച ഘോഷ് ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീം സ്കോർ 150 കടത്തിയത്. 


Source link

Back to top button