NEWS
‘കെഎസ്ആർടിസി സൗജന്യ യാത്ര ആളെ പറ്റിക്കൽ; പ്രതിപക്ഷ എംഎല്‍എമാര്‍ വിട്ടുനില്‍ക്കും’

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയുടെ എല്ലാ ബസ്സിലും സ്ത്രീകൾക്കു സൗജന്യ യാത്ര എന്നു പറഞ്ഞ് യുഡിഎഫ് സർക്കാർ പറ്റിച്ചെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. 1000 ബസുകളിൽ മാത്രമാണ് സൗജന്യയാത്ര. മലബാറിൽ കെഎസ്ആർടിസി ബസ് തീരെ കുറവാണ്. പദ്ധതിയെ എതിർക്കുന്നില്ല. പറഞ്ഞതിൽനിന്ന് സർക്കാർ പിന്നോട്ടുപോയി. പദ്ധതി നാളെ ഉദ്ഘാടനം ചെയ്യാനിരിക്കേ പ്രതിപക്ഷ എംഎല്‍എമാര്‍ വിട്ടുനില്‍ക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. വിനാശകാലേ വിപരീതബുദ്ധിയെന്നായിരുന്നു സിപിഎം വിമര്‍ശനങ്ങളോട് ഗതാഗതമന്ത്രി സി.പി.ജോണിന്‍റെ പ്രതികരണം. വരും നാളുകളില്‍ സിപിഎം തെറ്റുതിരുത്തുമായിരിക്കും. പ്രതിപക്ഷ എംഎല്‍എമാരോട് ചടങ്ങില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും മന്ത്രി പറഞ്ഞു. സൗജന്യയാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8.30 ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും. രാവിലെ 9 മണിക്ക് സംസ്ഥാനത്തെ ഓരോ ഡിപ്പോയിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും.
Source link


