LIFESTYLE

ലോകത്തെ ആദ്യ ലക്ഷംകോടീശ്വരൻ, പക്ഷേ ഇലോൺ മസ്‌ക് താമസിക്കുന്നത് 400 സ്‌ക്വയർഫീറ്റുള്ള വാടകവീട്ടിൽ

ലോകത്തിലെ തന്നെ ആദ്യ ലക്ഷംകോടീശ്വരനാണ് (ട്രില്യണയർ) ഇലോൺ മസ്‌ക്. ഇത്രയും സമ്പത്തുണ്ടായിട്ടും മസ്‌കിന്റെ വളരെ ലളിതമായ ജീവിതത്തെക്കുറിച്ച് പലപ്പോഴും വാർത്തകൾ വന്നിട്ടുണ്ട്. ഇത്തരത്തിൽ അദ്ദേഹം താമസിക്കുന്ന വീടിനെക്കുറിച്ച് ഫോർച്യൂൺ മാസിക പുറത്തുവിട്ട റിപ്പോർട്ടാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ടെക്‌സാസിലെ ബോക ചികയിലുള്ള ഫാക്‌ടറിക്ക് സമീപം വെറും 400 സ്‌ക്വയർഫീറ്റുള്ള ഒരു പ്രീ ഫാബ്രിക്കേറ്റ‌് വീട്ടിലാണ് മസ്‌ക് താമസിക്കുന്നതെന്നാണ് റിപ്പോർട്ട്. ബോക്‌സാ‌ബ്ൾ എന്ന കമ്പനി നിർമിച്ച ഈ വീടിന് ഏകദേശം 50,000 ഡോളറാണ് വില (ഏകദേശം 41 -42 ലക്ഷം രൂപ). സ്‌പേസ് എക്‌സ് സ്റ്റാർബേസ് ഫെസിലിറ്റിക്ക് തൊട്ടടുത്താണ് ഈ വീട് സ്ഥിതിചെയ്യുന്നത്. യാത്രാ സമയം ലാഭിക്കുന്നതിനും ഓഫീസ് ജോലികളിൽ പൂർണശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായാണ് അദ്ദേഹം ഈ വീട്ടിൽ താമസിക്കുന്നത്.

20×20 അടി വലുപ്പമുള്ള ഈ ചെറിയ വീട്ടിൽ ലിവിംഗ് ഏരിയ, കിടപ്പുമുറി, അടുക്കള, ബാത്ത്‌റൂം എന്നീ സൗകര്യങ്ങളാണുള്ളത്. ഈ വീട് സ്‌പേസ് എക്‌സിൽ നിന്നും അദ്ദേഹം വാടകയ്‌ക്കാണ് എടുത്തിരിക്കുന്നത്. ഓസ്റ്റിന്റെ സമ്പന്നമായ വെസ്റ്റ് ലേക്ക് ഹിൽസ് പ്രദേശത്ത് മൂന്ന് വീടുകൾ മസ്‌കിന് സ്വന്തമായുള്ളപ്പോഴാണ് അദ്ദേഹം ഈ ചെറിയ വീട്ടിൽ താമസിക്കുന്നത്. ഈ വീടുകൾ ഓരോന്നിനും 6,000 മുതൽ 9,000 ചതുരശ്ര അടി വരെയാണ് വിസ്‌തീർണം. എല്ലാത്തിലും നീന്തൽക്കുളങ്ങളും ഉണ്ട്.


Source link

Back to top button