CINEMA

ഖാലിദ് അൽ അമേരിയും നടി സുനെെനയും വേർപിരിഞ്ഞു? പരസ്പരം അൺഫോളോ ചെയ്ത് താരങ്ങൾ

തമിഴ്‌ നടി സുനെെനയും ദുബായിലെ പ്രശ‌സ്ത യൂട്യൂബർ ഖാലിദ് അൽ അമേരിയും വേർപിരിഞ്ഞതായി റിപ്പോർട്ട്. ഇരുവരും സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് വേർപിരിയുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്. കഴിഞ്ഞ ഡിസംബറിൽ ഖാലിദിന്റെ പിറന്നാൾ ചിത്രങ്ങളിലൂടെയാണ് തങ്ങളുടെ പ്രണയം ഇരുവരും പരസ്യമാക്കിയത്.

സുനെെനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെ സ്ഥിരമായി ഖാലിദ് കമന്റും ലെെക്കും ചെയ്യുമായിരുന്നു. ഇപ്പോൾ ഇത് കാണാനില്ലെന്നും ആരാധകർ കണ്ടെത്തി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഇതുവരെ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.കഴിഞ്ഞവർഷമാണ് ഇരുവരും മോതിരം മാറിയതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

മലയാളികൾക്ക് ഏറെ സുപരിചിതനാണ് ഖാലിദ്. യുഎഇ ദമ്പതികളായ വ്ലോഗിംഗ് രംഗത്ത് തിളങ്ങിനിന്ന ഖാലിദ് അൽ അമേരിയും ഭാര്യ സലാമ മുഹമ്മദും 2024 ഫെബ്രുവരിയിലാണ് വിവാഹമോചിതരായത്. ഇതിനുശേഷമാണ് ഖാലിദ് സുനെെനയുമായി പ്രണയത്തിലാകുന്നത്. ടർബോ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി ഖാലിദിന്റെ ചാനലിന് അഭിമുഖം നൽകിയിരുന്നു. ഇതിന്റെ വീഡിയോകൾ ഏറെ വെെറലായിരുന്നു.

സുനെെനയ്ക്ക് കേരളത്തിലും നിരവധി ആരാധകരുണ്ട്. മാസിലാമണി, കാതലിൽ വിഴുന്തേൻ, നീർപറവെെ, തെരി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. ബെസ്റ്റ് ഫ്രണ്ട്സ് എന്ന മലയാള സിനിമയിലും സുനെെന അഭിനയിച്ചിട്ടുണ്ട്.


Source link

Back to top button