HEALTH

ഒരാൾ രക്തദാനം ചെയ്യുമ്പോൾ, ഗുണകരമാകുന്നത് ഒരു രോഗിക്ക് മാത്രമോ?


ഇന്ന് ലോക രക്തദാന ദിനം (world blood donor day). മനുഷ്യത്വത്തിന്റെ ഒരു തുള്ളി, രക്തം ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ എന്നതാണ് ഇത്തവണത്തെ വിഷയം. നമ്മൾ രക്തം നൽകുമ്പോൾ അതൊരാൾക്ക് മാത്രമല്ല ഉപകാരപ്പെടുന്നത്. ദാനം ചെയ്യുന്ന രക്തം റെഡ് ബ്ലഡ് സെൽസ്, പ്ലാസ്മ, പ്ലേറ്റ്ലെറ്റ്സ് എന്നീ ഘടകങ്ങളായി വേർതിരിക്കാം. അതിനാൽ ഒരാൾ രക്തം ദാനം ചെയ്യുമ്പോൾ ഒന്നിലധികം രോഗികൾക്ക് അത് പ്രയോജനകരമാണ്.സാധാരണയായി, പുരുഷന്മാർക്ക് മൂന്നുമാസം കൂടുമ്പോഴും സ്ത്രീകൾക്ക് നാലുമാസം കൂടുമ്പോഴും രക്തം നൽകാം. അതുപക്ഷേ അവരുടെ ആരോഗ്യസ്ഥിതിയും നോക്കിവേണമെന്ന് മാത്രം.18-നും 60 വയസ്സിനുമിടയിൽ പ്രായമുള്ള ആരോഗ്യമുള്ള വ്യക്തികൾക്ക് രക്തം ദാനം ചെയ്യാം. ശരീരഭാരം 50 കിലോയിൽ കൂടുതലായിരിക്കണം. ആരോഗ്യമുള്ള വ്യക്തിയാണെങ്കിൽ ഓരോ മൂന്നുമാസം കൂടുമ്പോൾ രക്തദാനം നടത്താം.നന്നായി വിശ്രമിച്ചശേഷം മാത്രമേ രക്തദാനത്തിന് ഒരുങ്ങാവൂ. അതിനുമുൻപ് നന്നായി ഭക്ഷണം കഴിക്കണം. രക്തം കൊടുക്കുന്നതിന് 24 മണിക്കൂർ മുൻപ് മദ്യപാനം ഒഴിവാക്കണം.ശ്രദ്ധിക്കേണ്ടത്രക്തദാനത്തിനുമുമ്പ് ആവശ്യത്തിന് ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും വേണം. അതിനുശേഷം നന്നായി വിശ്രമിക്കണം. കഠിനമായ വ്യായാമങ്ങൾ ചെയ്യുകയുമരുത്.


Source link

Back to top button