NEWS
സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യ യാത്ര; തൃശൂർ ജില്ലയിൽ ദിവസവും കാൽലക്ഷത്തോളം സൗജന്യ ടിക്കറ്റ്

തൃശൂർ ∙ സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര സൗജന്യമാക്കിയ സംസ്ഥാന സർക്കാർ പദ്ധതിയുടെ പ്രയോജനം ജില്ലയിൽ ആയിരക്കണക്കിന് സ്ത്രീകൾക്കും വിദ്യാർഥികൾക്കും ലഭിക്കും. ജില്ലയിൽ മാള, ചാലക്കുടി, ഗുരുവായൂർ, തൃശൂർ ഡിപ്പോകളിലും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, പുതുക്കാട് ഓപ്പറേറ്റിങ് സെന്ററുകളിലുമായി ആകെ 126 ഓർഡിനറി ബസുകൾ കെഎസ്ആർടിസിക്കുണ്ട്. ഇവയും ലിമിറ്റഡ്, ടൗൺ ടു ടൗൺ (ടിടി) ബസുകളും ചേർത്ത് ദിവസവും ഏതാണ്ട് 1000 ട്രിപ്പുകൾ നടത്താൻ ആകുമെങ്കിലും ജീവനക്കാരുടെ ക്ഷാമം, ബസുകളുടെ അറ്റകുറ്റപ്പണികൾ, തകരാർ തുടങ്ങിയ വിവിധ കാരണങ്ങളാൽ ഒട്ടേറെ ട്രിപ്പുകൾ മുടങ്ങുന്നു. നിലവിൽ എഴുനൂറോളം ട്രിപ്പുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്.കൊടുങ്ങല്ലൂർ: 70 ട്രിപ് കൊടുങ്ങല്ലൂരിനു 15 ഓർഡിനറി ബസുകളുണ്ട്–ആകെ 70 ട്രിപ്പുകൾ. ഇതിൽ ആറു ട്രിപ്പുകൾ എറണാകുളം-ഗുരുവായൂർ ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി സർവീസാണ്. ഏഴാമത്തെ സർവീസ് കൊടുങ്ങല്ലൂർ–ഇരിങ്ങാലക്കുട വഴി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി. അഴീക്കോട്–വാടാനപ്പള്ളി വഴി മെഡിക്കൽ കോളജ് ആശുപത്രി, കൊടുങ്ങല്ലൂർ–കോതമംഗലം വഴി മൂന്നാർ, കൊടുങ്ങല്ലൂർ ഗോശ്രീ പാലം വഴി എറണാകുളം, കൊടുങ്ങല്ലൂർ-മാല്യങ്കര വഴി ചേർത്തല, കൊടുങ്ങല്ലൂർ ഗോശ്രീ പാലം വഴി പാലാരിവട്ടം, കൊടുങ്ങല്ലൂർ-കാക്കനാട് എന്നിങ്ങനെയാണ് മറ്റു ട്രിപ്പുകൾ. ഏറിയ സർവീസും പുലർച്ചെ 4.50 മുതൽ രാവിലെ 9.45 വരെയുള്ള സമയത്താണ് ആരംഭിക്കുന്നത്. രാത്രി 9ന് അവസാനിക്കുന്ന രീതിയിലാണ് ഓർഡിനറി ട്രിപ്പുകളുടെ ഷെഡ്യൂൾ.
Source link


