SPORTS
‘നോ റൺ, നോ റൺ’, രോഹിത് പകുതിയെത്തിയിട്ടും ഓടാതെ ക്യാപ്റ്റൻ ഗിൽ, പുറത്തായി രോഷത്തോടെ മടക്കം- വിഡിയോ

ധരംശാല∙ അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന പോരാട്ടത്തിനിടെ ദൗർഭാഗ്യകരമായി പുറത്തായി മടങ്ങി സൂപ്പർ താരം രോഹിത് ശർമ. മത്സരത്തിൽ 16 പന്തുകൾ നേരിട്ട രോഹിത് 16 റൺസെടുത്താണു മടങ്ങിയത്. ആറാം ഓവറിൽ മുഹമ്മദ് ഗസൻഫറിന്റെ പന്തില്‍ രോഹിത് റണ്‍ഔട്ടാക്കുകയായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും തമ്മിലുള്ള ആശയക്കുഴപ്പമാണ് താരത്തിന്റെ പുറത്താകലിലേക്കു നയിച്ചത്. മത്സരത്തിന്റെ ആറാം ഓവറിലെ നാലാം പന്തിൽ രോഹിത് മിഡ് ഓണിലേക്ക് പന്ത് തട്ടിയിട്ട ശേഷം ഓടാൻ ശ്രമിക്കുകയായിരുന്നു. ഫീൽഡർ റാഷിദ് ഖാൻ തൊട്ടടുത്ത് ഉണ്ടായിരുന്നു. എന്നാൽ രോഹിത് മുന്നോട്ടു കുതിച്ചു.രോഹിത് പെട്ടെന്നു പുറത്തായെങ്കിലും മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. മഴ കാരണം മത്സരം 25 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത അഫ്ഗാൻ 24.5 ഓവറിൽ 194 റൺസടിച്ചു പുറത്തായി. സെഞ്ചറി നേടിയ ഓപ്പണർ റഹ്മാനുല്ല ഗുർബാസാണ് അഫ്ഗാൻ ഇന്നിങ്സിന്റെ നട്ടെല്ല്. 51 പന്തുകളിൽ 102 റൺസാണ് ഗുർബാസ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 22.5 ഓവറിൽ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അർധ സെഞ്ചറി നേടി പുറത്താകാതെ നിന്നതോടെയാണ് ഇന്ത്യ അനായാസം വിജയത്തിലെത്തിയത്. 66 പന്തുകൾ നേരിട്ട ഗിൽ 84 റൺസടിച്ചു. 19 പന്തിൽ 39 റൺസെടുത്തു പുറത്താകാതെനിന്ന കെ.എൽ. രാഹുലും 22 പന്തിൽ 34 റൺസ് നേടിയ ഇഷാൻ കിഷനും ഇന്ത്യൻ നിരയിൽ തിളങ്ങി.
Source link


