BUSINESS

‘റോക്കറ്റായി’ സ്പെയ്സ് എക്സ് ലിസ്റ്റിങ്; ലോകത്തെ ആദ്യ ട്രില്യണയറായി ഇലോൺ മസ്ക്


ലോകത്തെ ആദ്യ ട്രില്യണയറായി ഇലോൺ മസ്ക് . അദ്ദേഹത്തിന്റെ സ്പെയ്സ് എക്സ് എന്ന കമ്പനിയുടെ പ്രാഥമിക ഓഹരി വില്പന നടന്നതോടെയാണിത്. സെപ്യ്സ് എക്സ് ഓഹരി വില 135 ഡോളറുകളിൽ നിന്ന് 150 ഡോളറായി ഉയർന്നതിനെ തുടർന്നാണ് മസ്ക് ചരിത്ര നേട്ടം സ്വന്തമാക്കിയത്.’ ട്രില്യണയർ ‘ എന്ന ബഹുമതി നേടുന്നതിന് മുമ്പു തന്നെ ലോകത്തെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം മസ്കിന് സ്വന്തമാണ്. 2021ൽ മസ്കിന്റെ തന്നെ ടെസ്ല എന്ന ഇ.വി കമ്പനിയുടെ മൂല്യം കുതിച്ചുയർന്നതിനെ തുടർന്ന് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിനെ മറികടന്നാണ് മസ്ക് ലോക ഒന്നാം നമ്പർ കോടീശ്വരനായി മാറിയത്. സ്പെയ്സ് എക്സ് 2002-ൽ ഇലോൺ മസ്ക് സ്ഥാപിച്ച ബഹിരാകാശ ഗവേഷണ കമ്പനിയാണ് സ്പെയെസ് എക്സ്. ഒരു ഓഹരിക്ക് 135 യു.എസ് ഡോളർ നിരക്കിൽ 556 ദശലക്ഷം സ്പെയ്സ് എക്സ് ഓഹരികളാണ് ഐ.പി.ഒ വഴി നാസ്ഡാക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. ഇതിലൂടെ ഏകദേശം 75 ബില്യൺ യു.എസ് ഡോളറാണ് കമ്പനി സമാഹരിച്ചത്. പിന്നീട് ഓഹരി വില 150 ഡോളറായും, തുടർന്ന് വ്യാപാരത്തിനിടെ ഇത് 165 ഡോളർ വരെയും ഉയർന്നു. ഇത് ഐ.പി.ഒ വിലയേക്കാൾ 22% കൂടുതലാണ്. ഓഹരി വിലയിലുണ്ടായ ഈ കുതിച്ചുചാട്ടം സ്പേസ് എക്സിന്റെ വാല്യുവേഷൻ 2 ട്രില്യൺ യു.എസ് ഡോളറിന് മുകളിലെത്താൻ കാരണമായി. ഇതോടെ വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിൽ എൻവിഡിയ, ആൽഫബെറ്റ്, ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോൺ എന്നിവയ്ക്ക് പിന്നിലായി അമേരിക്കയിലെ ഏറ്റവും വലിയ ആറാമത്തെ പബ്ലിക് ലിസ്റ്റഡ് കമ്പനിയായി സ്പെയ്സ് എക്സ് മാറി2019-ൽ 30 ബില്യൺ യു.എസ് ഡോളറിൽ താഴെ മാത്രം സമാഹരിച്ച സൗദി അരാംകോയുടെ റെക്കോർഡിനെ മറികടന്ന്, ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ ആയി സ്പേസ് എക്സ് മാറിയതായാണ് റിപ്പോർട്ടുകൾ. ഇത് സൗദിയുടെ എണ്ണ ഭീമനായ അരാംകോയുടെ വിപണി ലിസ്റ്റിങ്ങിന്റെ മൂന്നിരട്ടിയോളം വലുതാണ്. സി.എൻ.എൻ റിപ്പോർട്ട് പ്രകാരം, ഇലോൺ മസ്കിന്റെ ആസ്തി, ഇപ്പോൾ ലോകത്തിലെ ധനികരുടെ ലിസ്റ്റിൽ മുൻനിരയിലുള്ള പല വ്യക്തികളുടെയും ആകെ സമ്പാദ്യത്തേക്കാൾ കൂടുതലാണ്. ഇതിൽ ഗൂഗിൾ സഹ സ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ, ഒറാക്കിൾ സ്ഥാപകൻ ലാറി എലിസൺ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരും ഉൾപ്പെടുന്നു.


Source link

Back to top button