LIFESTYLE

ക്യൂട്ട്നസ് ഓവർലോഡഡ്! മെക്സിക്കോ ജേഴ്സിയണിഞ്ഞ് ലോകകപ്പ് കാണാനെത്തി കുട്ടി താറാവ്, വൈറലായി വീഡിയോ

ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന് മെക്‌സിക്കന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്സിയണിഞ്ഞ ഒരു കുട്ടിത്താറാവ്. മെക്സിക്കോയിലെ എസ്റ്റാഡിയോ ചിവാസ് സ്‌റ്റേഡിയത്തിന് അകത്തും പുറത്തും ആരാധകര്‍ക്കൊപ്പം ആവേശം പങ്കിടുന്ന ഈ കുട്ടി താറാവിന്റെ ദൃശ്യങ്ങൾ ഇതിനകം വൈറലാണ്.

തന്റെ പ്രിയപ്പെട്ട ഉടമസ്ഥനും മകനും ഒപ്പമാണ് പെപ്പെ എന്ന വളർത്തു താറാവ് മെക്‌സിക്കോയുടെ മത്സരം നേരിട്ട് കാണാന്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്. പച്ച നിറത്തിലുള്ള മെക്‌സിക്കന്‍ ജേഴ്‌സി ധരിച്ച താറാവിനെ കണ്ട ആരാധകർ ആദ്യം അത്ഭുതപ്പെട്ടെങ്കിലും പിന്നീടത് ഒരു ആവേശമായിമാറുകയായിരുന്നു. മറ്റ് ഫുട്‌ബോള്‍ പ്രേമികള്‍ക്കാകട്ടെ ഈ കുഞ്ഞു താറാവ് ഒരു കൗതുകമായി.

മെക്സിക്കോയുടെ വിജയം സ്‌റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ പാട്ടുപാടിയും നൃത്തം ചെയ്തും ആഘോഷിച്ചപ്പോള്‍ അവര്‍ക്കൊപ്പം യാതൊരു പേടിയുമില്ലാതെ പെപ്പെയും ആവേശത്തോടെ നടക്കുന്നതും ആരാധകർ ഇതിനെ അതിശയത്തോടെ നോക്കുന്നതും വീഡിയോയില്‍ കാണാം.

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഈ ക്യൂട്ട് വീഡിയോ ഇതിനകം ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ആരാധകന്‍, മെക്‌സിക്കന്‍ ടീമിന്റെ യഥാര്‍ത്ഥ ഭാഗ്യചിഹ്നം എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന രസകരമായ കമന്റുകൾ. മറ്റൊരു ഉപയോക്താവ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച്ചയാണിതെന്ന് കുറിച്ചപ്പോൾ മെക്സിക്കൻ ഫുട്ബോൾ ആരാധകരുടെ ഈ ആവേശം അതിശയിപ്പിക്കുന്നതാണെന്നാണ് മറ്റൊരാളുടെ കമന്റ്.


Source link

Back to top button