നാനി ചിത്രത്തിൽ രുക്മിണി വസന്ത്

തെലുങ്ക് സൂപ്പർതാരം നാനി നിർമ്മിക്കുന്ന ചിത്രത്തിൽ രുക്മിണി വസന്ത് നായിക. ദണ്ഡോര എന്ന ചിത്രം ഒരുക്കി ശ്രദ്ധേയനായ മുരളികാന്ത് ആണ് സംവിധാനം. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ നായകനെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ പ്രീ - പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
ഇതാദ്യമായാണ് രുക്മിണി വസന്ത് , നാനി ചിത്രത്തിൽ നായികയാവുന്നത്. പ്രമുഖ നടൻ ആയിരിക്കും നായകൻ എന്നാണ് വിവരം. അതേസമയം ഡ്രാഗൺ, ടോക്സിക് എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് രുക്മിണി വസന്ത് നായികയായി റിലീസിന് ഒരുങ്ങുന്നച് . യഷ് നായകനായ ടോക്സിക് ഈ വർഷവും ഡ്രാഗൺ അടുത്ത വർഷം ജൂൺ 11നും റിലീസ് ചെയ്യും.
ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് രണ്ടു ചിത്രങ്ങളും. അനിൽ കപൂർ, ബിജു മേനോൻ, ഖുശ്ബു , ഗുരു സോമസുന്ദരം, രാജീവ് കനകല, ആശുതോഷ് റാണ, അൻഷുമാൻ പുഷ്കർ, സിദ്ധാന്ത് ഗുപ്ത, പ്രഭാസ് ശ്രീനു, ശത്രു, ശിവ, ഭിമൽ ജീത് ഒബറോയ്, എൻതുതുസെലോ പ്രിൻസ് ഗ്രൂട്ട്ബൂം, അലക്സാണ്ടർ മിസെവ്, ബെനഡിക്ട് പോൾ ഗാരറ്റ് എന്നിവരാണ് ഡ്രാഗണിലെ മറ്റ് താരങ്ങൾ . മൈത്രി മൂവി മേക്കേഴ്സ്, എൻടിആർ ആർട്സ് എന്നീ ബാനറിൽ നന്ദമൂരി കല്യാൺ റാം, നവീൻ യേർനേനി, വൈ. രവി ശങ്കർ, കോസരാജു ഹരികൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ടി സീരിസ് അവതരിപ്പിക്കുന്നു .
Source link


