NEWS

പയ്യോളിയിൽ മൂന്നു വയസ്സുകാരന് ഷിഗെല്ല; ആരോഗ്യനില തൃപ്തികരം


കോഴിക്കോട്∙ പയ്യോളി നഗരസഭയിലെ തച്ചന്‍കുന്നില്‍ മൂന്ന് വയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടതിനെത്തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ പരിശോധനാ ഫലം വ്യാഴാഴ്ചയാണ് പുറത്തുവന്നത്. കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും നിലവില്‍ കുട്ടി ആശുപത്രി വിട്ടതായും അധികൃതര്‍ അറിയിച്ചു. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് രോഗബാധ കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് രോഗപ്പകര്‍ച്ച തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. ∙ ഷിഗെല്ല: ജാഗ്രത പാലിക്കണം കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ശുചിത്വ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. പകർച്ചാ സാധ്യത കൂടുതലായ ഷിഗെല്ല രോഗബാധ, ബാക്ടീരിയ പരത്തുന്ന വയറിളക്ക രോഗമാണ്. രോഗിയുടെ മലത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കളാൽ മലിനമായ ആഹാരം, വെള്ളം, രോഗാണുക്കളുള്ള പ്രതലങ്ങൾ, രോഗി പരിചരണം എന്നിവയിലൂടെ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്നു. പനി, വയറിളക്കം, ഛർദി, മനംപിരട്ടൽ, രക്തം കലർന്ന മലം, വേദനയോടെ ഇടവിട്ട് ശുചിമുറിയിൽ പോകണമെന്ന തോന്നൽ തുടങ്ങിയവ ലക്ഷണങ്ങളാണ്.∙ രോഗികൾ ശ്രദ്ധിക്കേണ്ടത് * രോഗികൾ വ്യക്തിശുചിത്വം പാലിച്ചാൽ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനാവും.


Source link

Back to top button